സ്വ​കാ​ര്യ​ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് മ​ധ്യ​വ​യ​സ്ക​നു പ​രി​ക്കേ​റ്റു
Sunday, August 9, 2020 12:35 AM IST
കൊ​ടു​വാ​യൂ​ർ: കി​ഴ​ക്കേ​ത്ത​ല​യി​ൽ സ്വ​കാ​ര്യ​ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് മ​ധ്യ​വ​യ​സ്ക​നു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​യാ​ളെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. എ​ത്ത​നൂ​ർ പ​റ​യ​ൻ​കു​ള​ന്പ് ക​ണ്ടു​ണ്ണി​യു​ടെ മ​ക​ൻ വി​ജ​യ​നാ​ണ് (50) പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്ന​ര​യ്ക്കാ​യി​രു​ന്നു അ​പ​ക​ടം. കി​ഴ​ക്കേ​ത്ത​ല​യി​ൽ വാ​ഹ​നാ​പ​ക​ടം പെ​രു​കു​ന്ന​തി​ൽ യാ​ത്ര​ക്കാ​രു​ടെ ആ​ശ​ങ്ക വ​ർ​ധി​ച്ചു. മു​ന്പ് ഈ ​സ്ഥ​ല​ത്ത് ട്രാ​ക്ട​ർ ഇ​ടി​ച്ച് വി​ദ്യ​ർ​ത്ഥി ത​ത്ക്ഷ​ണം മ​രി​ച്ചി​രു​ന്നു. കൂ​ടാ​തെ അ​പ​ക​ട​ത്തി​ൽ ബൈ​ക്കി​ൽ ഭ​ർ​ത്താ​വി​നു പി​റ​കി​ൽ സ​ഞ്ച​രി​ച്ച ഭാ​ര്യ മ​രി​ച്ചി​രു​ന്നു. ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ ര​ണ്ടു യു​വാ​ക്ക​ളു​ടെ ജീ​വ​നും ന​ഷ്ട​മാ​യി​ട്ടു​ണ്ട്. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ എ​ണ്ണ​മ​റ്റ വാ​ഹ​ന​ങ്ങ​ൾ ചീ​റി​പ്പാ​യു​ന്ന​തി​നാ​ൽ യാ​ത്ര​ക്കാ​ർ അ​പ​ക​ട​ഭീ​ഷ​ണി​മൂ​ലം നൊ​ച്ചൂ​ർ ഗ്രാ​മം, മേ​രി​യ​ൻ കോ​ള​ജ് വ​ഴി​യാ​ണ് കൊ​ടു​വാ​യൂ​ർ ടൗ​ണി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ന്ന​ത്. അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ പൊ​തു​മ​രാ​മ​ത്ത് സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി ശ​ക്ത​മാ​ണ്.