പ​ട്ടാ​ന്പിയിൽ ലോ​ക്ക്ഡൗ​ണ്‍ നീട്ടി
Monday, August 10, 2020 12:10 AM IST
പാലക്കാട് : പ​ട്ടാ​ന്പി താ​ലൂ​ക്ക് പ​രി​ധി​യി​ൽ വ​രു​ന്ന പ​ട്ടാ​ന്പി ന​ഗ​ര​സ​ഭ, മു​തു​ത​ല, കൊ​പ്പം, നാ​ഗ​ല​ശ്ശേ​രി, ഓ​ങ്ങ​ല്ലൂ​ർ, തി​രു​വേ​ഗ​പ്പു​ര, തി​രു​മി​റ്റ​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ ഒ​രാ​ഴ്ച​കൂ​ടി തു​ട​രു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡി. ​ബാ​ല​മു​ര​ളി അ​റി​യി​ച്ചു. നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്ന മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ളെ ക​ണ്ടെ​യ്മെ​ന്‍റ് സോ​ണി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.​കോ​വി​ഡ് ബാ​ധി​ത​ർ വ​ർ​ദ്ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജൂ​ലൈ 20 മു​ത​ലാ​ണ് മേ​ഖ​ല​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്.

ഇ​ന്നലെ രജിസ്റ്റർ ചെയ്തത്
83 കേ​സു​ക​ൾ

പാലക്കാട് : കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഇ​ന്നലെ വൈ​കി​ട്ട് ഏഴുവ​രെ ജി​ല്ല​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 83 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി.​വൈ.​എ​സ്.​പി എം. ​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. ഇ​ത്ര​യും കേ​സു​ക​ളി​ലാ​യി 180 പ്ര​തി​ക​ളാ​ണ് ഉ​ള്ള​ത്. ഇ​വ​രി​ൽ 161 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. മൂ​ന്ന് വാ​ഹ​ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു.