പൊ​തു​വ​പ്പാ​ട​ത്ത് പു​ലി​യെ കണ്ടെത്താൻ കാ​മ​റ​ക​ൾ
Tuesday, August 11, 2020 12:22 AM IST
മ​ണ്ണാ​ർ​ക്കാ​ട്: കോ​ട്ടോ​പ്പാ​ടം പൊ​തു​വ​പ്പാ​ട​ത്തെ ഭീ​തി തീ​റ്റി​ക്കു​ന്ന പു​ലി​യെ നി​രീ​ക്ഷി​ക്കാ​ൻ ഒ​ടു​വി​ൽ വ​നം​വ​കു​പ്പ് ര​ണ്ടു കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു.
ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് പു​ലി​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യ ര​ണ്ടി​ട​ങ്ങ​ളി​ലാ​യി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്.
കോ​ട്ടോ​പ്പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കു​മ​രം​പു​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​നോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന മേ​ക്ക​ള​പ്പാ​റ പൊ​തു​വ​പ്പാ​ടം പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ കു​റ​ച്ചു​മാ​സ​ങ്ങ​ളാ​യി പു​ലി​ഭീ​തി രൂ​ക്ഷ​മാ​ണ്. ര​ണ്ടാ​ഴ്ച​മു​ന്പ് പ​ട്ടാ​പ്പ​ക​ൽ കൊ​ങ്ങ​ൻ​പ​റ​ന്പി​ൽ മു​ഹ​മ്മ​ദ് അ​ന​സി​ന്‍റെ വീ​ട്ടി​ലെ കൂ​ട്ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന ര​ണ്ടാ​ടു​ക​ളെ പു​ലി ആ​ക്ര​മി​ച്ചി​രു​ന്നു.
ശ​ബ്ദം​കേ​ട്ട് ആ​ളു​ക​ളെ​ത്തി​യ​തോ​ടെ പു​ലി ആ​ടു​മാ​യി വ​ന​ത്തി​ലേ​ക്ക് മ​റ​ഞ്ഞു. പ​ക​ൽ​സ​മ​യ​ത്തും പു​ലി​യെ​ത്തി​യ​തോ ടെ ​പ്ര​ദേ​ശ​ത്ത് ഭീ​തി ഇ​ര​ട്ടി​യാ​യി. ദി​വ​സേ​ന പു​ലി​യെ കാ​ണാ​റു​ള്ള​താ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.
പു​ലി​യെ എ​ത്ര​യും വേ​ഗം പി​ടി​കൂ​ടി പ്ര​ദേ​ശ​ത്ത് സ്വൈ​ര്യ​ജീ​വി​തം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ളാ​യ നി​ജോ വ​ർ​ഗീ​സ്, ബാ​ബു പൊ​തു​വ​പ്പാ​ടം, റെ​ജി തോ​മ​സ്, നൗ​ഷാ​ദ് വെ​ള്ള​പ്പാ​ടം എ​ന്നി​വ​ർ ചേ​ർ​ന്ന് എ​ൻ. ഷം​സു​ദീ​ൻ എം​എ​ൽ​എ​യ്ക്കും മ​ണ്ണാ​ർ​ക്കാ​ട് ഡി​എ​ഫ്ഒ യ്ക്കും ​പ​രാ​തി ന​ല്കി​യി​രു​ന്നു.
ഇ​തേ തു​ട​ർ​ന്നാ​ണ് തി​രു​വി​ഴാം​കു​ന്ന് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ അ​ധി​കൃ​ത​ർ ക​ഴി​ഞ്ഞ​ദി​വ​സം പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. ക​മാ​റ​ക​ളി​ലൂ​ടെ പു​ലി​യു​ടെ സ്ഥി​ര സാ​ന്നി​ധ്യം ഉ​റ​പ്പു​വ​ന്നാ​ൽ കൂ​ട് സ്ഥാ​പി​ച്ച് പി​ടി​കൂ​ടു​ന്ന ത​ട​ക്ക​മു​ള്ള ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ നീ​ക്കം. ര​ണ്ട് പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ളു​ള്ള പ്ര​ദേ​ശം കൂ​ടി​യാ​ണി​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം മേ​ഖ​ല​യി​ൽ​നി​ന്നും ഏ​ഴാ​ടു​ക​ളെ പു​ലി പി​ടി​കൂ​ടി​യി​രു​ന്നു. മൈ​ലാ​ന്പാ​ടം മേ​ഖ​ല​യി​ൽ മാ​സ​ങ്ങ​ളോ​ളം ഭീ​തി​പ​ര​ത്തി​യ പു​ലി ഒ​ടു​വി​ൽ വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു.
ന​വം​ബ​ർ എ​ട്ടി​ന് പി​ടി​യി​ലാ​യ പു​ലി​യെ പി​ന്നീ​ട് പ​റ​ന്പി​ക്കു​ളം വ​ന​മേ​ഖ​ല​യി​ൽ വി​ടു​ക​യാ​യി​രു​ന്നു. ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം വീ​ണ്ടും പു​ലി​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ മ​ല​യോ​ര മേ​ഖ​ല​യു​ടെ ജീ​വി​തം വീ​ണ്ടും ഭീ​തി​യു​ടെ നി​ഴ​ലി​ലാ​യി.