സ്മാ​ർ​ട്ട് ഫോ​ണ്‍ ഇ​ല്ല; പ​ത്തി​ച്ചി​റ​യി​ൽ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ത്ഥി പ​ഠ​നം നി​ർ​ത്താ​നൊ​രു​ങ്ങു​ന്നു
Saturday, September 19, 2020 12:07 AM IST
മു​ത​ല​മ​ട: പ​ത്തി​ച്ചി​റ​യി​ൽ സ്മാ​ർ​ട്ട് ഫോ​ണ്‍ ഇ​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് ഓ​ണ്‍​ലൈ​ൻ ക്ലാ​സി​ൽ ചേ​രാ​നാ​കാ​തെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി പ​ഠ​നം നി​ർ​ത്താ​നൊ​രു​ങ്ങു​ന്നു. മു​ത​ല​മ​ട പോ​ത്ത​ന്പാ​ടം പ​ത്തി​ച്ചി​റ അ​ബ്ദു​ൾ സ​ലീ​മി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ഷ​ഹീ​റാ​ണ് ഈ ​ഹ​ത​ഭാ​ഗ്യ​ൻ.
ഗോ​വി​ന്ദാ​പു​ര​ത്ത് ത​മി​ഴ് മീ​ഡി​യം സ്കൂ​ളി​ലാ​ണ് മു​ഹ​മ്മ​ദ് ഷ​ഹീ​ർ പ​ഠി​ക്കു​ന്ന​ത്. എ​സ് എ​സ് എ​ൽ​സി യി​ൽ 500-ൽ 446 ​മാ​ർ​ക്ക് വാ​ങ്ങി ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി ചി​റ്റൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ചേ​ർ​ന്നു പ​ഠി​ക്കു​ന്ന​തി​നു ഗോ​വി​ന്ദ​പു​രം സ്കൂ​ളി​ൽ നി​ന്നും ടി​സി വാ​ങ്ങാ​ൻ പോ​യി​രു​ന്നു. എ​ന്നാ​ൽ കൂ​ടു​ത​ൽ മാ​ർ​ക്ക് വാ​ങ്ങി വി​ജ​യി​ച്ച​തി​നാ​ൽ ഇ​വി​ടെ ത​ന്നെ പ​ഠി​ക്ക​ണമെ​ന്നു പ​റ​ഞ്ഞ സ്കൂ​ൾ അ​ധി​കൃ​ത​ർ ഫീ​സു​ക​ൾ ഒ​ന്നും ഈ​ടാ​ക്കാ​തെ പ്ല​സ് വ​ണ്ണി​നു ചേ​ർ​ക്കു​ക​യും ചെ​യ്തു.
എ​ന്നാ​ൽ പ്ല​സ് വ​ണ്‍ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ൾ തു​ട​ങ്ങി ആ​ഴ്ച​ക​ളാ​യി​ട്ടും മൊ​ബൈ​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ പ​ഠ​നം തു​ട​രാ​നാ​കാ​ത്ത​തി​ൽ ക​ടു​ത്ത നി​രാ​ശ​യി​ലാ​ണ് ഈ ​വി​ദ്യാ​ർ​ഥി.
മ​ക​നു പ​ഠി​ക്കാ​ൻ മൊ​ബൈ​ൽ വാ​ങ്ങി ന​ല്കാ​ൻ കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ അ​ബ്ദു​ൾ സ​ലാ​മി​നും ക​ഴി​യു​ന്നി​ല്ല. വി​ദ്യാ​ർ​ഥി​യാ​യ മു​ഹ​മ്മ​ദ് ഷ​ഹീ​റി​നെ ബ​ന്ധ​പ്പെ​ടാ​നു​ള്ള ഫോ​ണ്‍​ന​ന്പ​ർ: 9496 045 226.