ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ ധ​ർ​ണ 24ന്
Tuesday, September 22, 2020 12:23 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ കൊ​യ്ത്തു​തു​ട​ങ്ങി ആ​ഴ്ച​ക​ളാ​യി​ട്ടും നെ​ല്ലു​സം​ഭ​ര​ണം തു​ട​ങ്ങാ​ത്ത സ​പ്ലൈ​കോ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ 24ന് ​രാ​വി​ലെ 10.30ന് ​ക​ള​ക്ട​റേ​റ്റി​നു​മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തു​ന്ന​തി​നു ഇ​ന്ന​ലെ ചേ​ർ​ന്ന സം​ഘ​ട​നാ​പ്ര​തി​നി​ധി യോ​ഗം തീ​രു​മാ​ന​മെ​ടു​ത്തു.
നെ​ല്ലു​സം​ഭ​ര​ണ​ത്തി​ന് അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ലെ അ​രി​മി​ല്ലു​കാ​രെ​യും കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ​യും പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ദേ​ശീ​യ ക​ർ​ഷ​ക​സ​മാ​ജം ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ത​ലാം​തോ​ട് മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ ക​ർ​ഷ​ക​സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളാ​യ കെ.​വേ​ണു- ക​ർ​ഷ​ക​മോ​ർ​ച്ച, തോ​മ​സ് ജോ​ണ്‍- കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ-​എം, കെ.​ശി​വാ​ന​ന്ദ​ൻ- നെന്മേനി നെ​ല്ലു​ത്പാ​ദ​ക സം​ഘം, വി.​ശി​വ​ദാ​സ്- കി​സാ​ൻ സം​ഘ്, സ​ജീ​ഷ് കു​ത്ത​ന്നൂ​ർ- ക​ർ​ഷ​ക മു​ന്നേ​റ്റം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.