ആ​ന​വാ​യ്, ഷോ​ള​യൂ​ർ പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ൽ ഉ​ദ്ഘാ​ട​നം ന​ട​ത്തി
Tuesday, September 22, 2020 11:28 PM IST
അ​ഗ​ളി: പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ൽ സം​സ്ഥാ​ന​ത്തു പൂ​ർ​ത്തി​യാ​ക്കി​യ മൂ​ന്ന് പ്രീ ​മെ​ട്രി​ക് ഹോ​സ്റ്റ​ലു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും അ​ഗ​ളി​യി​ലെ പോ​സ്റ്റ് മെ​ട്രി​ക് ഹോ​സ്റ്റ​ൽ കെ​ട്ടി​ട നി​ർ​മാ​ണോ​ദ്ഘാ​ട​ന​വും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ഷോ​ള​യൂ​രി​ലും ആ​ന​വാ​യി​ലും ഇ​ടു​ക്കി ദേ​വി​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ഇ​രു​ന്പു​പാ​ല​ത്തു​മാ​ണ് 16 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലു​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​ട്ട​പ്പാ​ടി അ​ഗ​ളി​യി​ലാ​ണ് പു​തു​താ​യി പോ​സ്റ്റ് മെ​ട്രി​ക് ഹോ​സ്റ്റ​ൽ നി​ർ​മാ​ണം തു​ട​ങ്ങാ​നി​രി​ക്കു​ന്ന​ത്.
വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് താ​മ​സ​സൗ​ക​ര്യ​ത്തി​ന് പു​റ​മേ ക​ലാ കാ​യി​ക പ​രി​ശീ​ല​ന സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ന്ന രീ​തി​യി​ലാ​ണ് കെ​ട്ടി​ട​ങ്ങ​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​ശ​ദ​മാ​ക്കി. അ​റു​പ​തു ആ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​യി ഷോ​ള​യൂ​രി​ലും 100 ആ​ണ്‍-​പെ​ണ്‍ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ആ​ന​വാ​യി​ലും ഇ​രു​നി​ല​യു​ള്ള പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലു​ക​ളാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​ഗ​ളി​യി​ൽ 4.74 കോ​ടി ചെ​ല​വി​ൽ മൂ​ന്നു നി​ല​യി​ലാ​ണ് ഹോ​സ്റ്റ​ൽ മ​ന്ദി​രം നി​ർ​മി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. മ​ന്ത്രി എ.​കെ. ബാ​ല​ൻ പ​രി​പാ​ടി​യി​ൽ അ​ധ്യ​ക്ഷ​നാ​യി. പ്രാ​ദേ​ശി​ക പ​രി​പാ​ടി​യി​ൽ അ​ട്ട​പ്പാ​ടി പോ​സ്റ്റ് മെ​ട്രി​ക് ഹോ​സ്റ്റ​ൽ നി​ർ​മാ​ണോ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം എ​ൻ. ഷം​സു​ദീൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ഓ​ണ്‍​ലൈ​ൻ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ പി.​പു​ക​ഴേ​ന്തി, പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി പു​നീ​ത് കു​മാ​ർ, രാ​ജേ​ന്ദ്ര​ൻ എം.​എ​ൽ.​എ, ഐ.​ടി.​ഡി.​പി ഓ​ഫീ​സ​ർ വാ​ണി​ദാ​സ്, ജീ​വ​ന​ക്കാ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.