ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്
Tuesday, September 22, 2020 11:28 PM IST
വ​ട​ക്ക​ഞ്ചേ​രി: ഇ​ട​തു പാ​ന​ലി​ല്ലാ​തെ കോ​ണ്‍​ഗ്ര​സി​ലെ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ മ​ത്സ​രി​ക്കു​ന്ന വ​ട​ക്ക​ഞ്ചേ​രി കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്നു​ന​ട​ക്കും. രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ റോ​ള​ക്സ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.
അ​യ്യാ​യി​ര​ത്തി​ൽ​പ​രം മെം​ബ​ർമാരു​ള്ള​തി​ൽ മൂ​വാ​യി​ര​ത്തോ​ളം​പേ​ർ വോ​ട്ട് ചെ​യ്യാ​നെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​ന്നു​വൈ​കു​ന്നേ​ര​ത്തോ​ടെ ഫ​ലം അ​റി​യാ​നാ​കും. നി​ല​വി​ലു​ള്ള ബാ​ങ്ക് പ്ര​സി​ഡ​ന്‍റും കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ റെ​ജി കെ.​മാ​ത്യു നേ​തൃ​ത്വം ന​ല്കു​ന്ന ഒ​രു പാ​ന​ലും ഡി​സി​സി സെ​ക്ര​ട്ട​റി ഡോ. ​അ​ർ​സ​ല​ൻ നി​സാം നേ​തൃ​ത്വം ന​ല്കു​ന്ന മ​റ്റൊ​രു പാ​ന​ലു​മാ​ണ് അ​ങ്കം കു​റി​ക്കു​ന്ന​ത്.
കാ​ല​ങ്ങ​ളാ​യി കോ​ണ്‍​ഗ്ര​സ് ഭ​ര​ണ​ത്തി​ലു​ള്ള ബാ​ങ്കാ​ണി​ത്.