കൊ​ടു​വാ​യൂ​ർ ക​ണ്ടെ​യ്ൻമെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു
Tuesday, September 22, 2020 11:28 PM IST
കൊ​ടു​വാ​യൂ​ർ: കൊ​ടു​വാ​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡി. ​ബാ​ല​മു​ര​ളി പ്ര​ദേ​ശ​ത്തെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു.
പ്ര​ദേ​ശ​ത്ത് പൊ​തു​ജ​ന​ങ്ങ​ളു​ടെ പ്ര​വേ​ശ​നം നി​യ​ന്ത്രി​ച്ച് സ​ന്പ​ർ​ക്ക രോ​ഗ​ബാ​ധ കു​റ​യ്ക്കാ​ൻ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​രു​ടെ ശി​പാ​ർ​ശ​പ്ര​കാ​ര​മാ​ണ് പ്ര​ദേ​ശ​ത്തെ ക​ണ്ടെ​യ്ൻ​മെ​ന്‍റ്് സോ​ണ്‍ ആ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.
കൊ​ടു​വാ​യൂ​ർ റോ​ഡ് മ​രി​യ​ൻ കോ​ള​ജ് ജം​ഗ്ഷ​ൻ മു​ത​ൽ കൊ​ടു​വാ​യൂ​ർ ജം​ഗ്ഷ​ൻ വ​രെ​യും ചി​റ്റൂ​ർ റോ​ഡ് നൊ​ച്ചൂ​ർ ജം​ഗ്ഷ​ൻ മു​ത​ൽ ആ​ല​ത്തൂ​ർ റോ​ഡ് പി​ട്ടു​പീ​ടി​ക ജം​ഗ്ഷ​ൻ വ​രെ​യും കു​ഴ​ൽ​മ​ന്ദം റോ​ഡ് ന​വ​ക്കോ​ട് പാ​ലം വ​രെ​യു​ള്ള റോ​ഡു​ക​ളു​ടെ ഇ​രു​വ​ശ​ത്തും 100 മീ​റ്റ​ർ ചു​റ്റ​ള​വി​ൽ വ​രു​ന്ന എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ ആ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.