കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​ർ​ക്ക് വീ​ട്ടി​ൽ ചി​കി​ത്സ
Thursday, September 24, 2020 12:41 AM IST
ക​ല്ല​ടി​ക്കോ​ട്: കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​ർ​ക്ക് വീ​ട്ടി​ൽ ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​നു​ള്ള സം​വി​ധാ​നം ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്തി​ൽ നി​ല​വി​ൽ വ​ന്നു. ക​ർ​ശ​ന വ്യ​വ​സ്ഥ​ക​ളോ​ടെ​യാ​ണ് ഈ ​സൗ​ക​ര്യം ന​ല്കു​ക. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റും സം​ഘ​വും തീ​രു​മാ​നി​ക്കു​ന്ന​ത​നു​സ​രി​ച്ചാ​ണി​ത്. പ്ര​ത്യേ​കി​ച്ച് ല​ക്ഷ​ണ​ങ്ങ​ളോ ബു​ദ്ധി​മു​ട്ടു​ക​ളോ ഇ​ല്ലാ​ത്ത​വ​ർ​ക്കാ​ണ് സ്വ​ന്തം വീ​ട്ടി​ൽ​ത്ത​ന്നെ ക​ഴി​യാ​ൻ അ​നു​മ​തി. കോ​വി​ഡ് പോ​സി​റ്റീ​വാ​യ ആ​ൾ മാ​ത്ര​മ​ല്ല വീ​ട്ടി​ലു​ള്ള എ​ല്ലാ​വ​രും പൂ​ർ​ണ​മാ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും. രോ​ഗി​ക​ളാ​യ​വ​രു​ടെ ഓ​ക്സി​ജ​ൻ അ​ള​വും ഹൃ​ദ​യ​മി​ടി​പ്പും പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ വീ​ടു​ക​ളി​ൽ ല​ഭ്യ​മാ​ക്കും. പ​ത്തു​ദി​വ​സ​ത്തി​നു​ശേ​ഷ​മു​ള്ള കോ​വി​ഡ് പ​രി​ശോ​ധ​ന ക​ഴി​ഞ്ഞ് നെ​ഗ​റ്റീ​വ് ഫ​ലം ല​ഭി​ച്ചാ​ൽ പി​ന്നീ​ട് ഏ​ഴു ദി​വ​സം​കൂ​ടി ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യ​ണം.