നി​ക്ഷേ​പ​ത്തു​ക കു​റ​ച്ച് ന​ഗ​ര​സ​ഭ ക​ട​മു​റി​ക​ൾ വീ​ണ്ടും ലേ​ലം ന​ട​ത്തു​ന്ന​തി​നു തീ​രു​മാ​നം
Thursday, September 24, 2020 12:41 AM IST
ഒ​റ്റ​പ്പാ​ലം: ന​ഗ​ര​സ​ഭ​യു​ടെ ക​ട​മു​റി​ക​ൾ നി​ക്ഷേ​പ​ത്തു​ക കു​റ​ച്ച് വീ​ണ്ടും ലേ​ലം ചെ​യ്യു​ന്ന​തി​നു തീ​രു​മാ​നം. നി​ല​വി​ലു​ള്ള തു​ക പ്ര​കാ​രം ക​ട​മു​റി​ക​ൾ ലേ​ലം​കൊ​ള്ളാ​ൻ ആ​ളി​ല്ലാ​ത്ത​താ​ണ് ഇ​തി​നു കാ​ര​ണം. ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ ബ​സ് സ്റ്റാ​ൻ​ഡി​ലെ പു​തി​യ കെ​ട്ടി​ട​ത്തി​ലെ ക​ട​മു​റി​ക​ളാ​ണ് ലേ​ലം ചെ​യ്യു​ന്ന​ത്.

നാ​ല്പ​തു​ശ​ത​മാ​നം നി​ക്ഷേ​പ തു​ക കു​റ​ച്ചാ​ണ് 75 ക​ട​മു​റി​ക​ൾ ലേ​ല​ത്തി​ന് വ​യ്ക്കു​ന്ന​ത്. മൂ​ന്നു​ത​വ​ണ ലേ​ലം ന​ട​ത്തി​യെ​ങ്കി​ലും ഉ​യ​ർ​ന്ന നി​ക്ഷേ​പ​ത്തു​ക​മൂ​ലം ക​ട​മു​റി​ക​ൾ ആ​രും ഏ​റ്റെ​ടു​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ക്ഷേ​പ​ത്തു​ക കു​റ​ച്ച് പു​ന​ർ​ലേ​ലം ന​ട​ത്തു​ന്ന​ത്. 29ന് ​ലേ​ലം ന​ട​ത്താ​നാ​ണ് ന​ഗ​ര​സ​ഭാ തീ​രു​മാ​നം. ആ​കെ 107 മു​റി​ക​ളാ​ണ് കെ​ട്ടി​ട​ത്തി​ലു​ള്ള​ത്. ഇ​തി​ൽ 17 മു​റി​ക​ൾ നേ​ര​ത്തെ ക​രാ​റെ​ടു​ത്തി​രു​ന്നു. 15 മു​റി​ക​ൾ സ​പ്ലൈ​കോ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​നാ​യും ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. ബാ​ക്കി മു​റി​ക​ൾ​ക്കു​ള്ള നി​ക്ഷേ​പ തു​ക​യാ​ണ് കു​റ​ച്ച് ലേ​ല​ത്തി​ന് വ​ച്ചി​ട്ടു​ള്ള​ത്.
കെ​ട്ടി​ട​ത്തി​ന്‍റെ മു​ൻ​വ​ശ​ത്തെ മു​റി​ക​ൾ​ക്ക് 20 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു നി​ക്ഷേ​പ​തു​ക. പി​റ​കു​വ​ശ​ത്തെ മു​റി​ക​ൾ​ക്ക് 15 ല​ക്ഷ​വും ഒ​ന്നാം​നി​ല​യി​ൽ മു​റി​ക​ളി​ലെ മു​ൻ​വ​ശ​ത്തെ മു​റി​ക​ളി​ൽ 10 ല​ക്ഷ​വും പി​ൻ​നി​ര​യി​ലെ മു​റി​ക​ൾ​ക്ക് ഏ​ഴു​ല​ക്ഷ​വു​മാ​യി​രു​ന്നു നി​ക്ഷേ​പ​ത്തു​ക. മൂ​ന്നു​ത​വ​ണ ലേ​ലം ന​ട​ത്തി​യെ​ങ്കി​ലും അ​മി​ത​തു​ക​യാ​യ​തി​നാ​ൽ ഏ​റ്റെ​ടു​ക്കാ​ൻ ആ​രു​മെ​ത്തി​യി​ല്ല. തു​ട​ർ​ന്ന് കോ​വി​ഡ് സാ​ഹ​ച​ര്യം കൂ​ടി വ​ന്ന​തോ​ടെ​യാ​ണ് 40 ശ​ത​മാ​ന​ത്തോ​ളം നി​ക്ഷേ​പ​തു​ക കു​റ​ച്ച് ലേ​ലം ന​ട​ത്തു​ന്ന​ത്.

ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ 20 കോ​ടി​യോ​ളം രൂ​പ​യാ​ണ് ന​ഗ​ര​സ​ഭ കേ​ര​ള അ​ർ​ബ​ൻ റൂ​റ​ൽ ഡ​വ​ല​പ്മെ​ൻ​റ് ഫി​നാ​ൻ​സ് കോ​ർ​പ​റേ​ഷ​നി​ൽ​നി​ന്ന് വാ​യ്പ​യെ​ടു​ത്തി​ട്ടു​ള്ള​ത്.
ക​ട​മു​റി​ക​ളി​ൽ​നി​ന്ന് കി​ട്ടു​ന്ന നി​ക്ഷേ​പ തു​ക ഉ​പ​യോ​ഗി​ച്ച് ഈ ​വാ​യ്പ വീ​ട്ടാ​മെ​ന്നാ​യി​രു​ന്നു ല​ക്ഷ്യം. ക​ട​മു​റി​ക​ൾ ഏ​റ്റെ​ടു​ക്കാ​നാ​ളി​ല്ലാ​തെ വ​ന്ന​തോ​ടെ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ് ന​ഗ​ര​സ​ഭ.