വീ​ട്ടു​വ​ള​പ്പി​ലെ പ​ച്ച​ക്ക​റി കൃ​ഷി​ക്കാ​യി വി​ത​ര​ണം ചെ​യ്ത​ത് 8.1 ല​ക്ഷം പ​ച്ച​ക്ക​റി വി​ത്ത് പാ​യ്ക്ക​റ്റു​ക​ൾ
Thursday, September 24, 2020 12:46 AM IST
പാ​ല​ക്കാ​ട്: വീ​ട്ടു​വ​ള​പ്പി​ലെ പ​ച്ച​ക്ക​റി കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ 8.1 ല​ക്ഷം പ​ച്ച​ക്ക​റി​വി​ത്ത് പാ​ക്ക​റ്റു​ക​ളും 8.7 ല​ക്ഷം പ​ച്ച​ക്ക​റി തൈ​ക​ളും വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്. ഫ​ല​വ​ർ​ഗ വി​ള​ക​ൾ​ക്കാ​യി 4.7 ല​ക്ഷം തൈ​ക​ളു​ടെ വി​ത​ര​ണം ന​ട​ത്തി. ഫ​ല​വ​ർ​ഗ വി​ള​ക​ളു​ടെ ദീ​ർ​ഘ​കാ​ല ഉ​ത്പാ​ദ​നം ല​ക്ഷ്യ​മി​ട്ട് ജൂ​ണ്‍ 20 വ​രെ​യു​ള്ള ഒ​ന്നാം​ഘ​ട്ട​ത്തി​ൽ 4.7 ല​ക്ഷം തൈ​ക​ളു​ടെ വി​ത​ര​ണം ന​ട​ത്തി. സെ​പ്റ്റം​ബ​ർ 30 വ​രെ​യു​ള്ള ര​ണ്ടാം ഘ​ട്ട​ത്തി​ൽ 7.17 ല​ക്ഷം തൈ​ക​ളു​ടെ വി​ത​ര​ണ​മാ​ണ് ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്ന​ത്. ഇ​തി​ൽ അ​ഞ്ച് ല​ക്ഷം തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു ക​ഴി​ഞ്ഞു. മൊ​ത്തം ഒ​രു​കോ​ടി ഫ​ല​വ​ർ​ഗ വി​ള​ക​ളു​ടെ വി​ത​ര​ണ​മാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്.

മ​ഴ​മ​റ കൃ​ഷി​യും സ​ജീ​വം

പാ​ല​ക്കാ​ട് സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജി​ത​മാ​ക്കാ​ൻ ജ​ല​സേ​ച​ന സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി മ​ല​ന്പു​ഴ, കാ​ഞ്ഞി​ര​പ്പു​ഴ ഡാ​മു​ക​ളി​ൽ​നി​ന്നും ജ​ല​വി​ത​ര​ണ​ക്ര​മം ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കൂ​ടാ​തെ പി​എം​കെ എ​സ് വൈ ​പ​ദ്ധ​തി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും കൃ​ഷി​വ​കു​പ്പി​ന് നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്. നേ​രി​ട്ടു​ള്ള കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​ങ്ങ​ൾ വി​ധേ​യ​മാ​കാ​ത്ത മ​ഴ​മ​റ കൃ​ഷി​യി​ൽ 67 യൂ​ണി​റ്റു​ക​ളി​ലാ​യി 6348 മീ​റ്റ​ർ കൃ​ഷി​യാ​ണ് ചെ​യ്തി​രി​ക്കു​ന്ന​ത്.

മ​ഴ​മ​റ കൃ​ഷി​യി​ൽ പ്ര​ധാ​ന​മാ​യും വെ​ണ്ട, പ​യ​ർ, വ​ഴു​തി​ന, മു​ള​ക്, ത​ക്കാ​ളി തു​ട​ങ്ങി​യ പ​ച്ച​ക്ക​റി​ക​ളാ​ണ് ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

41 ഇ​ക്കോ ഷോ​പ്പു​ക​ളും 35 ആ​ഴ്ച ച​ന്ത​ക​ളും

പാ​ല​ക്കാ​ട്: സു​ഭി​ക്ഷ​കേ​ര​ളം പ​ദ്ധ​തി​യി​ലൂ​ടെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ സം​ഭ​ര​ണ​ത്തി​നും വി​ത​ര​ണ​ത്തി​നു​മാ​യി ജി​ല്ല​യി​ൽ 41 ഇ​ക്കോ ഷോ​പ്പു​ക​ൾ 35 ആ​ഴ്ച ച​ന്ത​ക​ളു​മു​ണ്ട്. ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​ത്തി​ലൂ​ടെ​യു​ള്ള വി​പ​ണ​ന​ത്തി​നു​ള്ള ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

മ​ത്സ്യ​കൃ​ഷി​യും സ​ജീ​വം

വീ​ട്ടു​വ​ള​പ്പി​ൽ മ​ത്സ്യ കൃ​ഷി​ക്കാ​യി കു​ളം നി​ർ​മ്മി​ച്ച് പ​ദ്ധ​തി​പ്ര​കാ​രം 42 പ്ര​വ​ർ​ത്തി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​യി​ൽ ര​ണ്ടെ​ണ്ണം പൂ​ർ​ത്തി​യാ​യി ആ​യി. ഫി​ഷ​റീ​സ്, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പു​ക​ൾ​ക്ക് കീ​ഴി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. കാ​ർ​ഷി​ക വി​ള​ക​ൾ​ക്കൊ​പ്പം മൃ​ഗ​പ​രി​പാ​ല​നം, കോ​ഴി, മ​ത്സ്യം, താ​റാ​വ്, തേ​നീ​ച്ച എ​ന്നി​വ​യെ​ല്ലാം ഉ​ൾ​പ്പെ​ടു​ത്തി ക​ർ​ഷ​ക​ന് പ​ര​മാ​വ​ധി ആ​ദാ​യം ഉ​റ​പ്പാ​ക്കു​ന്ന സം​യോ​ജി​ത കൃ​ഷി​യാണ്.