ആ​ല​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ ക​നാ​ൽ ന​വീ​ക​ര​ണ ​പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി
Friday, September 25, 2020 12:59 AM IST
ആ​ല​ത്തൂ​ർ: ര​ണ്ടാം​വി​ള​യ്ക്ക് മു​ന്നോ​ടി​യാ​യി ആ​ല​ത്തൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ക​നാ​ൽ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി. മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ക​നാ​ലു​ക​ൾ ന​വീ​ക​രി​ക്കു​ന്ന​ത്.
നി​യോ​ജ​ക​മ​ണ്ഡ​ലം സ​മ​ഗ്ര കാ​ർ​ഷി​ക വി​ക​സ​ന പ​ദ്ധ​തി നി​റ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
ഇ​തി​നാ​യി മ​ണ്ഡ​ല​ത്തി​ലെ ഏ​ഴു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 4.60 കോ​ടി രൂ​പ വ​ക​യി​രു​ത്തി.
മ​ല​ന്പു​ഴ മെ​യി​ൻ ക​നാ​ലു​ക​ൾ ഒ​ഴി​കേ പോ​ത്തു​ണ്ടി, മം​ഗ​ലം​ഡാം, ചേ​രാ​മം​ഗ​ലം മെ​യി​ൻ ക​നാ​ലു​ക​ളും സ​ബ് ക​നാ​ലു​ക​ളും വൃ​ത്തി​യാ​ക്കും.
ക​നാ​ലു​ക​ൾ കാ​ടു​മൂ​ടി​ക്കി​ട​ന്ന് ജ​ല​സേ​ച​ന സം​വി​ധാ​നം താ​റു​മാ​റാ​കു​മോ​യെ​ന്ന് ആ​ശ​ങ്ക​പ്പെ​ട്ടി​രു​ന്ന ക​ർ​ഷ​ക​ർ​ക്ക് ഇ​ത് ആ​ശ്വാ​സ​മാ​യി. ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മ​ണ്ഡ​ല​ത​ല ഉ​ദ്ഘാ​ട​നം ആ​ല​ത്തൂ​രി​ൽ കെ.​ഡി.​പ്ര​സേ​ന​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എം.​എ.​നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ര​മ, പി.​കെ.​മോ​ഹ​ന​ൻ, സു​ഭാ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.