ര​ണ്ടു​ദി​വ​സം; ​കൊ​ടു​വാ​യൂ​രി​ൽ 95, പു​തു​ന​ഗ​ര​ത്തു രോ​ഗ​ബാ​ധി​ത​ർ 18
Tuesday, September 29, 2020 12:52 AM IST
കൊ​ടു​വാ​യൂ​ർ: ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ൽ കൊ​ടു​വാ​യൂ​ർ സാ​മൂ​ഹ്യാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന 439 ടെ​സ്റ്റു​ക​ളി​ൽ 95 പേ​ർ​ക്ക് കോ​വി​ഡ്.
ഞാ​യ​റാ​ഴ്ച അ​ന്പ​തും തി​ങ്ക​ളാ​ഴ്ച 45 എ​ന്നി​ങ്ങ​നെ​യാ​ണ് നി​ല. വീ​ട്ടി​ൽ ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ശ​നി​യാ​ഴ്ച പു​തു​ന​ഗ​ര​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച കൊ​ടു​വാ​യൂ​ർ സ്വ​ദേ​ശി​യാ​യ ഹാ​ർ​ഡ് വെ​യ​ർ സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​യെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​തി​നു​മു​ന്പ് മ​രി​ച്ചു.
ഇ​യാ​ളു​ടെ മ​ര​ണം കൊ​ടു​വാ​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചു. വ​രും​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്താ​നി​രി​ക്കു​ന്ന ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​ക​ളി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​മെ​ന്ന ഭീ​തി​യി​ലാ​ണ് ജ​നം.
ക​ഴി​ഞ്ഞ എ​ട്ടു​ദി​വ​സ​ത്തി​നി​ടെ 373 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​തി​ൽ പ​കു​തി​യോ​ളം​പേ​ർ രോ​ഗ മു​ക്ത​രാ​യി വീ​ട്ടി​ലെ​ത്തി. ഓ​ണ​ത്തി​നു​മു​ന്പ് നി​ര​വ​ധി​പേ​ർ​ക്ക് രോ​ഗം ബാ​ധി​ച്ചി​രു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​ർ ലോ​ക്ക് ഡൗ​ണി​ൽ കൂ​ടു​ത​ൽ ഇ​ള​വു​വ​രു​ത്തു​ക​യും ആ​രോ​ഗ്യ​വ​കു​പ്പും പോ​ലീ​സും നി​ബ​ന്ധ​ന​ക​ൾ കു​റ​ച്ച​തു​മാ​ണ് രോ​ഗ​വ്യാ​പ​ന​ത്തി​ന് വ​ഴി​തെ​ളി​യി​ച്ച​ത്.
നി​ല​വി​ൽ വാ​ഹ​ന വ​ഴി​യാ​ത്ര​ക്കാ​രി​ൽ​നി​ന്നും മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രി​ൽ​നി​ന്നും ഇ​രു​ന്നൂ​റു രൂ​പ പി​ഴ​യ​ട​പ്പി​ക്കു​ന്ന​തു മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​ത്.
ഇ​ന്ന​ലെ പു​തു​ന​ഗ​ര​ത്തു ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ൽ നാ​ലു പോ​ലീ​സു​കാ​ർ ഉ​ൾ​പ്പെ​ടെ 18 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ ഒ​രു വ​നി​ത പി​പി​ഒ​യും മു​ട്ടി​ക്കു​ള​ങ്ങ​ര സി​ആ​ർ​പി​യും ഉ​ൾ​പ്പെ​ടു​ന്നു.
ഇ​തി​ൽ പെ​രു​വെ​ന്പി​ൽ-​ര​ണ്ട്, ത​ത്ത​മം​ഗ​ലം-​ഒ​ന്ന്, പ​ട്ടഞ്ചേ​രി-​ഒ​ന്ന്, കൊ​ല്ല​ങ്കോ​ട്-​ഒ​ന്ന്, പ​ല്ല​ശ​ന പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഒ​ന്നും പോ​സി​റ്റീ​വാ​യ​തി​ൽ ഉ​ൾ​പ്പെ​ടും. ക​ഴി​ഞ്ഞ ഒ​ന്ന​ര മാ​സ​ത്തി​നി​ടെ പു​തു​ന​ഗ​ര​ത്തും രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം അ​നു​ദി​നം കൂ​ടി വ​രി​ക​യാ​ണ്.