നി​ക്ഷേ​പ തു​ക കു​റ​ച്ചി​ട്ടും ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ട ക​ട​മു​റി ഏ​റ്റെ​ടു​ക്കാ​നാ​ളി​ല്ല; ഇ​നി പു​ന​ർ​ലേ​ലം
Thursday, October 1, 2020 12:37 AM IST
ഒ​റ്റ​പ്പാ​ലം: വ​ലി​യ ശ​ത​മാ​നം നി​ക്ഷേ​പ​തു​ക കു​റ​ച്ചി​ട്ടും ബ​സ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ലെ ക​ട​മു​റി​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ ആ​ളി​ല്ലാ​താ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ഫ​റോ, പു​ന​ർ​ലേ​ല​മോ ന​ട​ത്താ​ൻ തീ​രു​മാ​നം. ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന പു​ന​ർ​ലേ​ല​ത്തി​ലും ക​ട​മു​റി​ക​ൾ ലേ​ല​ത്തി​ൽ വി​ളി​ക്കാ​ൻ ആ​രു​മു​ണ്ടാ​യി​ല്ല.
പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ ബ​സ് സ്റ്റാ​ൻ​ഡാ​യ ഇ​വി​ടെ എ​ഴു​പ​ത്തി​മൂ​ന്ന് ക​ട​മു​റി​ക​ളാ​ണ് ഏ​റ്റെ​ടു​ക്കാ​ൻ ആ​ളി​ല്ലാ​തെ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​ത്.
ര​ണ്ടു​നി​ല​ക​ളി​ലാ​യി ആ​കെ 107 ക​ട​മു​റി​ക​ളാ​ണു​ള്ള​ത്. ഇ​തി​ന​കം 19 മു​റി​ക​ൾ ലേ​ല​ത്തി​ൽ പോ​യി. 15 മു​റി​ക​ൾ സ​പ്ലൈ​കോ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​നാ​യി ഏ​റ്റെ​ടു​ത്തു പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. മ​റ്റു മു​റി​ക​ളാ​ണ് ഏ​റ്റെ​ടു​ക്കാ​നാ​ളി​ല്ലാ​തെ കി​ട​ക്കു​ന്ന​ത്.
മു​ൻ​വ​ശ​ത്തെ മു​റി​ക​ൾ​ക്ക് 20 ല​ക്ഷം രൂ​പ​യും പി​റ​കു​വ​ശ​ത്തെ മു​റി​ക​ൾ​ക്ക് 15 ല​ക്ഷ​വും ഒ​ന്നാം​നി​ല​യി​ലെ മു​റി​ക​ളി​ലെ മു​ൻ​വ​ശ​ത്തെ മു​റി​ക​ൾ​ക്ക് 10 ല​ക്ഷ​വും പി​ന്നി​ലെ മു​റി​ക​ൾ​ക്ക് ഏ​ഴു​ല​ക്ഷ​വു​മാ​ണ് നി​ക്ഷേ​പ​തു​ക​യാ​യി തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.
ഭീ​മ​മാ​യ നി​ക്ഷേ​പ​ത്തു​ക​മൂ​ലം മൂ​ന്നു​ത​വ​ണ ലേ​ലം ന​ട​ത്തി​യ​ങ്കി​ലും ഏ​റ്റെ​ടു​ക്കാ​ൻ ആ​ളെ​ത്തി​യി​ല്ല.
നാ​ല്പ​തു തു​ക കു​റ​ച്ച് വീ​ണ്ടും ലേ​ലം ന​ട​ത്തി​യെ​ങ്കി​ലും അ​തും പ്ര​യോ​ജ​ന​പ്പെ​ട്ടി​ല്ല. ബ​സ് സ്റ്റാ​ൻ​ഡി​ലെ പ​ഴ​യ​കെ​ട്ടി​ടം നീ​ക്കി അ​വി​ട​ത്തെ വ്യാ​പാ​രി​ക​ളെ പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി ബ​ദ​ൽ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന് ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.
ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മൂ​ന്നു​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി​ട്ടും ഭൂ​രി​ഭാ​ഗം മു​റി​ക​ളും ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​വും പ്ര​തി​സ​ന്ധി​യും പ​രി​ഗ​ണി​ച്ച് ന​ഗ​ര​സ​ഭ നി​ക്ഷേ​പ നി​ര​ക്ക് കു​റ​യ്ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ വാ​ട​ക​നി​ര​ക്കി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ല.
ഇ​രു​പ​തു​കോ​ടി​യി​ലേ​റെ രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കെ​ട്ടി​ട​നി​ർ​മാ​ണ​വും ബ​സ് സ്റ്റാ​ൻ​ഡ് വി​പു​ലീ​ക​ര​ണ​വും ന​ട​ത്തി​യ​ത്. ക​ട​മു​റി​ക​ൾ ലേ​ല​ത്തി​ൽ പോ​കാ​ത്ത​തു​മൂ​ലം വ​ൻ​സാ​ന്പ​ത്തി​ക ന​ഷ്ട​മാ​ണ് പ്ര​തി​മാ​സം ന​ഗ​ര​സ​ഭ​യ്ക്ക് വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.