ട്രാ​ൻ​സ്ജെ​ൻ​ഡ​റിന്‍റെ കൊ​ല​പാതകം: പ്രധാന പ്ര​തി​ പോലീസ് പിടിയിൽ
Saturday, October 24, 2020 12:12 AM IST
കോ​യ​ന്പ​ത്തൂ​ർ: ട്രാ​ൻ​സ്ജെ​ൻ​ഡ​ർ സ്ത്രീ​യെ കൊ​ല​പ്പെ​ടു​ത്തി ഡ്ര​മ്മി​നു​ള്ളി​ൽ അ​ട​ച്ച പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. നാ​ഗ​പ്പ​ട്ട​ണം ത​രം​ഗ​പാ​ടി രാ​ജേ​ഷാ​ണ് (23) ട്രാ​ൻ​സ് കി​ച്ച​ൻ സാ​ര​ഥി സം​ഗീ​ത (60)യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റി​ലാ​യ​ത്.
23 ദി​വ​സം​മു​ന്പാ​ണ് ഇ​യാ​ൾ ട്രാ​ൻ​സ്കി​ച്ച​നി​ൽ ജോ​ലി​ക്കാ​യി ചേ​ർ​ന്ന​ത്. സം​ഗീ​ത​യോ​ടൊ​പ്പം സാ​യ് ബാ​ബ കോ​ള​നി​യി​ലെ എ​ൻ​എ​സ് ആ​ർ.​കോ​ള​നി​യി​ലെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്.
ഇ​യാ​ൾ സം​ഗീ​ത​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​തി​നെ തു​ട​ർ​ന്ന് ജോ​ലി​യി​ൽ​നി​ന്നു പി​രി​ച്ചു​വി​ടു​മെ​ന്ന് പ​റ​യു​ക​യും പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്ന് കു​പി​ത​നാ​യ രാ​ജേ​ഷ് സം​ഗീ​ത​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി വീ​ടി​നു പി​റ​കി​ലെ ഡ്ര​മ്മി​ൽ മൃ​ത​ദേ​ഹം അ​ട​ച്ചു​വ​യ്ക്കു​ക​യു​മാ​യി​രു​ന്നു.
ദു​ർ​ഗ​ന്ധം പു​റ​ത്തു വ​രാ​തി​രി​ക്കാ​ൻ ഉ​പ്പി​ട്ടു നി​റ​ച്ച​ശേ​ഷം വീ​ട്ടി​ൽ​നി​ന്നും 20,000 രൂ​പ​യെ​ടു​ത്ത് പു​തി​യ ഫോ​ണ്‍ വാ​ങ്ങി സ്വ​ന്തം​നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു പോ​യെ​ന്നും പ്ര​തി പോ​ലീ​സ് ചോ​ദ്യം​ചെ​യ്യ​ലി​ൽ മൊ​ഴി​ന​ല്കി.