മെ​റ്റ​ൽ ഇ​ൻ​ഡ​സ്ട്രീ​സി​ന്‍റെ പെ​ട്രോ​ൾപ​ന്പ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്നു
Monday, October 26, 2020 11:30 PM IST
പാ​ല​ക്കാ​ട്: വ്യ​വ​സാ​യ​വ​കു​പ്പി​ന് കീ​ഴി​ൽ ഷൊ​ർ​ണൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​റ്റ​ൽ ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡ് വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​ലൂ​ടെ വ​ലി​യ കു​തി​പ്പി​നൊ​രു​ങ്ങു​ക​യാ​ണ്. ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന പെ​ട്രോ​ൾ പ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം വ്യ​വ​സാ​യമ​ന്ത്രി ഇ.​പി.​ജ​യ​രാ​ജ​ൻ ഇ​ന്നു​വൈ​കു​ന്നേ​രം 3.30ന് ​നി​ർ​വ​ഹി​ക്കും. വ്യ​വ​സാ​യ​വ​കു​പ്പി​ന് കീ​ഴി​ൽ പൊ​തു​മേ​ഖ​ല​യി​ലെ ര​ണ്ടാ​മ​ത്തെ പെ​ട്രോ​ൾ പ​ന്പാ​ണി​ത്. ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷം ര​ണ്ടു​കോ​ടി രൂ​പ മാ​ത്രം വി​റ്റു​വ​ര​വു​ണ്ടാ​യ മെ​റ്റ​ൽ ഇ​ൻ​ഡ​സ്ട്രീ​സ് പു​തി​യ പ​ന്പ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​തോ​ടെ 20 കോ​ടി​യു​ടെ വി​റ്റു​വ​ര​വ് ഉ​ണ്ടാ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 1980-ൽ ​സ്ഥാ​പ​നം സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത് വീ​ണ്ടും ഉ​ത്പാ​ദ​നം തു​ട​ങ്ങി. ഈ​വ​ർ​ഷം പ്ര​വ​ർ​ത്ത​ന മൂ​ല​ധ​ന​മാ​യി ഒ​രു​കൂ​ടി രൂ​പ സ​ർ​ക്കാ​ർ ന​ല്കി​യി​രു​ന്നു. അ​ത്യാ​ധു​നി​ക രീ​തി​യി​ലു​ള്ള യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ സ​ജ്ജ​മാ​ക്കു​ന്ന​തി​ന് 4.92 കോ​ടി​യു​ടെ വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​ക്കും സ​ർ​ക്കാ​ർ അ​നു​മ​തി ന​ല്കി​യി​ട്ടു​ണ്ട്.