കോ​വി​ഡ് വ്യാ​പ​നം: വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി
Monday, October 26, 2020 11:33 PM IST
ചി​റ്റൂ​ർ: കോ​വി​ഡ് വ്യാ​പ​നം കൂ​ടി​യ​തോ​ടെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കി തു​ട​ങ്ങി. മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ൾ അ​ക​ലം പാ​ലി​ക്കു​ന്ന​തി​നും മു​ഖ​സാ​മീ​പ്യം കു​റ​യ്ക്കു​ന്ന​തി​നു​മാ​യി സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ൻ​ഭാ​ഗം പോ​ളി​ത്തീ​ൻ പേ​പ്പ​റി​ൽ മ​റ​യ്ക്കു​ക​യും മ​രു​ന്നു​വാ​ങ്ങു​ന്ന​തി​ന് ദ്വാ​ര​വു​മു​ണ്ടാ​ക്കി.
ആ​ശു​പ​ത്രി​ക​ളി​ലെ ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്ക് ദി​നം​പ്ര​തി രോ​ഗ​ബാ​ധ വ​ർ​ധി​ക്കു​ന്ന​തും മെ​ഡി​ക്ക​ൽ ഷോ​പ്പു​ക​ൾ​ക്ക് കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ കാ​ര​ണ​മാ​യി. മാ​സ്ക് ധ​രി​ക്കാ​തെ മ​രു​ന്നു​വാ​ങ്ങ​നെ​ത്തു​ന്ന​വ​രോ​ട് ക​ർ​ശ​ന​മാ​യും മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്നും മെ​ഡി​ക്ക​ൽ ഷോ​പ്പ് ജീ​വ​ന​ക്കാ​ർ നി​ർ​ദേ​ശം ന​ല്കു​ന്നു​ണ്ട്.