വാളയാർ സമരം നാലാം ദിവസത്തിലേക്ക്
Wednesday, October 28, 2020 12:04 AM IST
പാലക്കാട്: ദ​ളി​ത​രോ​ടു​ള്ള സ​മീ​പ​ന​ത്തി​ൽ സം​ഘ​പ​രി​വാ​റി​ന്‍റെ സ​മീ​പ​നം ഇ​ട​തു​സ​ർ​ക്കാ​റി​നും ഉ​ണ്ടാ​കു​ന്നു എ​ന്നാ​ണു വാ​ള​യാ​ർ കേ​സി​ലെ അ​നു​ഭ​വ​ങ്ങ​ൾ കാ​ണി​ക്കു​ന്ന​തെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എംപി പ​റ​ഞ്ഞ​ു. വാ​ള​യാ​റി​ലെ കു​ട്ടി​ക​ൾ​ക്ക് നീ​തി ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ ന​ട​ത്തു​ന്ന സ​ത്യാ​ഗ്ര​ഹ​ത്തി​ന്‍റെ മൂ​ന്നാം ദി​വ​സം അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ചു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വാ​ള​യാ​റി​ലെ മാ​താ​പി​താ​ക്ക​ളു​ടെ ക​ണ്ണു​നീ​ർ കേ​ര​ള​ത്തെ ന​ശി​പ്പി​ക്കും എ​ന്ന​ദ്ദേ​ഹം പ​റ​ഞ്ഞു.
ഗാ​ന്ധി​ദ​ർ​ശ​നം നേ​താ​വും മു​ൻ​മ​ന്ത്രി​യു​മാ​യ വി​. സി ക​ബീ​ർ സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം സ​ത്യാ​ഗ്ര​ഹ​ത്തെ അ​ഭി​വാ​ദ്യം ചെ​യ്യാ​ൻ എ​ത്തി​യി​രു​ന്നു. മൂ​ന്നാം ദി​വ​സ സ​ത്യാ​ഗ്ര​ഹ​ത്തി​ന്‍റെ ചു​മ​ത​ല എ​സ് സി /​എ​സ് ടി ​സം​ര​ക്ഷ​ണ​മു​ന്ന​ണി​ക്കു ആ​യി​രു​ന്നു. സ​മി​തി നേ​താ​വ് മാ​യാ​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം മു​ൻ വ​നി​താ​ക​മ്മീ​ഷ​ൻ അം​ഗം കെ. എ തു​ള​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ജ​യ​ൻ അ​ന്പ​ല​ക്കാ​ട് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ഹ​രി​ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ (കെ​പി​സി​സി ജ​ന.​സെ​ക്ര​ട്ട​റി),പി.​എം വി​നോ​ദ് (സം​സ്ഥാ​ന ജ​ന.​സെ​ക്ര​ട്ട​റി കെ​പി​എം​എ​സ്), ല​ത്തീ​ഫ് തു​റ​യൂ​ർ,പി.​കെ ന​വാ​സ് (എം​എ​സ്എ​ഫ്സം​സ്ഥാ​ന നേ​താ​ക്ക​ൾ), എം.​എം ഷാ​ജി (സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ബി​വി​പി), കെ​വാ​സു​ദേ​വ​ൻ, ഗോ​പാ​ല​കൃ​ഷ്ണ​ൻ, പ​രു​ത്തി​പ്പ​ള​ളി, കെ.​സി ച​ന്ദ്ര​ൻ, സു​ധീ​ഷ് വാ​ര​ണി, ശി​വ​ദാ​സ് വ​ണ്ടി​ത്താ​വ​ളം, എം. ​രാ​മ​കൃ​ഷ്ണ​ൻ, എം.​എം ക​ബീ​ർ, ല​താ മേ​നോ​ൻ, ജി​നു.​കെ.​എ​സ്, അ​ഡ്വ..​ജി​തേ​ഷ് കു​മാ​ർ, എം.​എ​ൻ. ഗോ​പി​നാ​ഥ​ൻ, മ​ഞ്ച​യി​ൽ വി​ക്ര​മ​ൻ, കെ.​എം ബീ​വി ,സൗ​ദാ​മി​നി ടീ​ച്ച​ർ, അ​ഡ്വ.. നി​വേ​ദി​ത, ശി​വ​രാ​ജേ​ഷ്, ത​ങ്ക​പ്പ​ൻ, സ്വാ​മി​നാ​ഥ​ൻ, സു​ലൈ​മാ​ൻ, ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​രു​ത്തി​പ്പ​ള്ളി, സ​ണ്ണി, ഉ​മാ​ശ​ങ്ക​ർ, വി​ഷ്ണു, , സു​ബ്ര​ൻ, ദി​ലീ​പ്.​പി.​എ​സ്), ഷാ​ഹി​ദ ടീ​ച്ച​ർ പ​ങ്കെ​ടു​ത്തു.