മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണം
Wednesday, October 28, 2020 12:04 AM IST
നെന്മാ​റ: അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തി​ൽ തെ​ക്കേ​ത്ത​റ മാ​ട്ടു​മ​ന്ത​യി​ലു​ള്ള ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്കു​സ​മീ​പം മു​ത​ൽ പാ​ല​യ്ക്ക​പൊ​റ്റ വ​രെ​യു​ള്ള റോ​ഡ​രി​കി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​താ​യി പ​രാ​തി.
പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ചി​ല​രും മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും ബൈ​ക്കി​ലും മ​റ്റു വാ​ഹ​ന​ങ്ങ​ളി​ലു​മെ​ത്തി വ​ൻ​തോ​തി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​താ​യു​ള്ള പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ
മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​എം.​ഷാ​ജ​ഹാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ദേ​ശം രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ കേ​ന്ദ്ര​മാ​യി മാ​റു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.