പ്ര​തി​ഷേ​ധ​ജ്വാ​ല​യോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു
Thursday, October 29, 2020 12:31 AM IST
ഒ​റ്റ​പ്പാ​ലം: താ​മ​ര​ശ്ശേ​രി രൂ​പ​ത​യി​ലും പാ​ലാ രൂ​പ​ത​യി​ലും വി​ശു​ദ്ധ കു​രി​ശി​നെ അ​പ​മാ​നി​ച്ച​തി​നെ​തി​രെ രൂ​പ​താ കെ​സി​വൈ​എം ആ​ഹ്വാ​നം ചെ​യ്ത പ്ര​തി​ഷേ​ധ​ജ്വാ​ല​യോ​ട് ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ച്ച് കെ​സി​വൈ​എം ഒ​റ്റ​പ്പാ​ലം യൂ​ണി​റ്റ് വ​രോ​ട് ചേ​രി​ക്കു​ന്നു കു​രി​ശു​പ​ള്ളി​ക്കു സ​മീ​പം പ്ര​തി​ഷേ​ധ​യോ​ഗം ചേ​ർ​ന്നു.

യോ​ഗം ഇ​ട​വ​ക വി​കാ​രി ഫാ. ​ജെ​യിം​സ് ച​ക്യ​ത്ത് കു​രി​ശ​ടി​യി​ൽ മെ​ഴു​കു​തി​രി തെ​ളി​യി​ച്ചു ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ മെ​ഴു​കു​തി​രി തെ​ളി​യി​ച്ചു. കു​രി​ശി​ന് മു​ന്നി​ൽ മ​ത​നി​ന്ദ​ക്കെ​തി​രെ​യു​ള്ള പ്ല​ക്കാ​ർ​ഡ് പി​ടി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം. സെ​ക്ര​ട്ട​റി സു​മ​ലു തോ​മ​സ് യൂ​ണി​റ്റി​നെ പ്ര​തി​നി​ധീ​ക​രി​ച്ചു സം​സാ​രി​ച്ചു. തു​ട​ർ​ന്ന് കു​രി​ശ് തൊ​ട്ടു വി​ശ്വാ​സം പ്ര​ഖ്യാ​പി​ക്കു​ക​യും പ്ര​തി​ജ്ഞ എ​ടു​ക്കു​ക​യും ചെ​യ്തു. പ​രി​പാ​ടി​ക​ൾ​ക്ക് പ്ര​സി​ഡ​ന്‍റ് ലി​ന്‍റോ തോ​മ​സ്, സെ​ക്ര​ട്ട​റി സു​മ​ലു തോ​മ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.