കഞ്ചാവ് ചെ​ടി​ക​ൾ ന​ശി​പ്പി​ച്ചു
Thursday, October 29, 2020 12:35 AM IST
അ​ഗ​ളി : പു​തൂ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മേ​ലേ​ഭൂ​താ​ർ കു​ള്ളാ​ഡ് വ​ന​മേ​ഖ​ല​യി​ൽ ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ ന​ട​ത്തി​യ റെ​യ്ഡി​ൽ 130 ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചു.​ത​ട​മെ​ടു​ത്തു ന​ട്ട് പ​രി​പാ​ലി​ച്ചി​രു​ന്ന ക​ഞ്ചാ​വ് ചെ​ടി​ക​ൾ​ക്ക് ഒ​രു മാ​സ​ത്തി​ല​ധി​കം പ്രാ​യ​മു​ള്ള​താ​യി ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

പു​തൂ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു റെ​യ്ഡ്.​സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി വ​ന​പാ​ല​ക​ർ പ​റ​ഞ്ഞു.​സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സു​ൽ​ഫി​ക്ക​ർ, ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ബി​നീ​ഷ്,ഉ​ണ്ണി​കൃ​ഷ്ണ​ൻ, ട്രൈ​ബ​ൽ വാ​ച്ച​ർ കാ​ളി​മു​ത്തു എ​ന്നി​വ​ര​ങ്ങി​യ സം​ഘ​മാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്.