മാലിന്യം തള്ളുന്നതായി പരാതി
Thursday, October 29, 2020 12:37 AM IST
ആ​ല​ത്തൂ​ർ: പു​തി​യ​ങ്കം പ​ട്ട​ർ​നേ​ട് റോ​ഡി​ലെ വ​ള​വി​ൽ പ്ലാ​സ്റ്റി​ക്ക് അ​ട​ക്ക​മു​ള്ള മാ​ലി​ന്യം ത​ള്ളു​ന്ന​താ​യി പ​രാ​തി. ഇ​വി​ടെ തെ​രു​വ് നാ​യ്ക്ക​ൾ മാ​ലി​ന്യ​ങ്ങ​ൾ ക​ടി​ച്ച് വ​ലി​ച്ച് റോ​ഡി​ലേ​ക്ക് വ​ലി​ച്ചി​ടു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു.

ഇ​വി​ടെ വ​ള​വാ​യ​തി​നാ​ൽ റോ​ഡി​ൽ കി​ട​ക്കു​ന്ന മാ​ലി​ന്യം അ​ടു​ത്ത് എ​ത്തു​ന്പോ​ൾ മാ​ത്ര​മാ​ണ് കാ​ണു​വാ​ൻ സാ​ധി​ക്കൂ. ഇ​ത് അ​പ​ക​ടം വ​രു​ത്തി വ​യ്ക്കു​ന്നു. മ​ഴ കൂ​ടി പെ​യ്ത​തോ​ടെ ക​ടു​ത്ത ദു​ർ​ഗ​ന്ധ​വും വ​മി​ക്കു​ന്നു .കൂ​ടാ​തെ റോ​ഡി​ന് താ​ഴെ​യു​ള്ള ക​നാ​ലി​ലേ​ക്ക് മാ​ലി​ന്യ​ങ്ങ​ൾ വീ​ണ് കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​ത് ക​ർ​ഷ​ക​ർ​ക്കും ദു​രി​ത​മാ​കു​ന്നു. ഇ​തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രും പ​രി​സ​ര​വാ​സി​ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.