കോവിഡ് സ്ഥിരീകരിച്ച സ്ത്രീയെ വീട്ടിൽ തന്നെ താമസിപ്പിച്ചതായി പരാതി
Thursday, October 29, 2020 11:47 PM IST
ത​ത്ത​മം​ഗ​ലം: വെ​ള്ള​പ്പ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച വീട്ട​മ്മ​യെ കൊ​റോ​ണ സെ​ന്‍റ​റി​ലെ​ത്തി​ക്കാ​ത്ത​തിൽ പ്രതിഷേധിച്ച് ​സ​മീ​പ​വാ​സി​ക​ൾ രം​ഗ​ത്തെ​ത്തി​യ​തോടെ ​ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​ശു​പ​ത്രി യി​ലേ​ക്ക് മാ​റ്റി.
വെ​ള്ള​പ്പ​ന കോ​ള​നി​യി​ൽ അ​ടു​ക്ക​ള​യോ​ടു ചേ​ർ​ന്ന ഒ​റ്റ​മു​റി​യി​ലാ​ണ് രോ​ഗ​ബാ​ധി​ത​യാ​യ വീ​ട്ട​മ്മ ഉ​ൾ​പ്പെ​ടെ ഏ​ഴ് പേ​ർ ക​ഴി​ഞ്ഞു കൂ​ടി​യ​ത്. മൂ​ന്നു കു​ട്ടി​ക​ൾ മ​ക​ൻ, മ​രു​മ​ക​ൾ, ഭ​ർ​ത്താ​വ് ഉ​ൾപ്പെ​ടെ​യാ​ണ് ഏ​ഴ് പേ​ർ വീ​ട്ടി​ന​ക​ത്ത് അ​കപ്പെ​ട്ട​ത്.
ആം​ബു​ല​ൻ​സ് ഇ​ല്ല എ​ന്ന കാ​ര​ണം കാ​ണി​ച്ചാ​ണെ​ത്രെ രോ​ഗ ബാ​ധി ത​യെ കൊ​ണ്ടു പോ​വാ​തി​രു​ന്ന​ത് .
മൂന്നു കു​ട്ടി​ക​ൾ ഇ​വ​രോ​ടൊ​പ്പം ഉണ്ടായിരുന്നു. അ​വ​രെ മാ​റ്റി പാ​ർ​പ്പി​ക്കാ​ൻ ആ​രോ​ഗ്യ വ​കു​പ്പ് സ​ഹ​ക​രി​ച്ചി​ല്ലെ​ന്നും നാ​ട്ടു​കാ​ർ​ക്ക് പ​രാ​തിയു​ണ്ട്.
വീ​ട്ട​മ്മ​യ്ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചതി​നാ​ൽ മ​റ്റം​ഗ​ങ്ങ​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാൻ ​ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി .കു​ടും​ബ​ത്തി​ന്‍റെ ദ​യ​നീയാ​വ​സ്ഥ മ​ന​സി​ല​ാക്കി​ ചി​ല സേ​വ​ന സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​ർ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ വീ​ട്ടിലെ​ത്തി​ച്ചു കൊ​ടു​ത്തു.​
വീ​ടി​നു സ​മീ​പത്താ​യി അ​റു​പ​തു ക​ഴി​ഞ്ഞ കൂ​ടു​ത​ൽ പേ​ർ താ​മ​സ​ക്കാ​രാ​യുണ്ട്. അ​ടി​യ​ന്ത​ിരമായി വെ​ള്ള​പ്പ​ന കോ​ള​നി കേ​ന്ദ്രീ​ക​രി​ച്ച് ആ​ന്‍റിജ​ൻ പ​രി​ശോ​ധ​ന ആ​രോ​ഗ്യ വ​കുപ്പു ​ന​ട​ത്ത​ണ​മെ​ന്ന​തും നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​മാ​യി​രി​ക്കു​ക​യാ​ണ്.