കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് സ​ന്പൂ​ർ​ണ കു​ടി​വെ​ള്ള​പ​ദ്ധ​തി ന​ട​പ​ടി തു​ട​ങ്ങി
Thursday, October 29, 2020 11:48 PM IST
മ​ണ്ണാ​ർ​ക്കാ​ട്: കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് സ​ന്പൂ​ർ​ണ കു​ടി​വെ​ള്ള ല​ഭ്യ​ത​യു​ള്ള പ​ഞ്ചാ​യ​ത്താ​ക്കി മാ​റ്റു​ന്ന​തി​നു ന​ട​പ​ടി തു​ട​ങ്ങി. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജ​ല​ജീ​വ​ൻ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​നെ സ​ന്പൂ​ർ​ണ കു​ടി​വെ​ള്ള ല​ഭ്യ​ത​യു​ള്ള പ​ഞ്ചാ​യ​ത്താ​ക്കി മാ​റ്റു​ന്ന​തി​ന്‍റെ പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം കെ.​വി.​വി​ജ​യ​ദാ​സ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

അ​പേ​ക്ഷി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ​മാ​യി കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ ന​ല്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. ഇ​തി​നാ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ദ്ധ​തി നി​ർ​വ​ഹ​ണ ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി 30 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു. ഈ ​തു​ക വാ​ട്ട​ർ അ​തോ​റി​റ്റി​ക്ക് ക​ഴി​ഞ്ഞ ദി​വ​സം കൈ​മാ​റി.

ഇ​തു​വ​രെ അ​പേ​ക്ഷി​ച്ച 2000 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഒ​ന്നാം​ഘ​ട്ട​ത്തി​ൽ ക​ണ​ക്ഷ​ൻ ന​ല്കു​ക. ഡി​സം​ബ​ർ 31 വ​രെ അ​പേ​ക്ഷി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും ഉ​ട​നേ​ത​ന്നെ കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ ന​ല്കും.
കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ​യും കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ഫ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

കു​ന്പ​ളം​ചോ​ല​യി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​മ​ണി​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​അ​ച്യു​ത​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം രു​ഗ്മി​ണി രാ​മ​ച​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​രു​ണ്‍ ഓ​ലി​ക്ക​ൽ, സു​മ​ല​ത, വാ​ട്ട​ർ അ​തോ​റി​റ്റി അ​സി​സ്റ്റ​ൻ​റ് എ​ൻ​ജി​നീ​യ​ർ അ​ഫ്സ​ൽ ഹ​സ​ൻ, സു​നേ​ഷ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.