ലീ​ഗ് സ്ഥാ​നാ​ർ​ത്ഥി​യും വി​മ​ത​നും നേർക്കുനേർ
Wednesday, November 25, 2020 10:07 PM IST
മ​ണ്ണാ​ർ​ക്കാ​ട്: കോ​ട്ടോ​പ്പാ​ടം പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​റാം​വാ​ർ​ഡി​ൽ മ​ത്സ​രം ലീ​ഗ് സ്ഥാ​നാ​ർ​ത്ഥി​യും ലീ​ഗ് വി​മ​ത​നും ത​മ്മി​ൽ. വാ​ർ​ഡി​ലെ പ​തി​നാ​റാം വാ​ർ​ഡ് ഇ​ട​ത് മു​ന്ന​ണി​യി​ലെ പി.​പി.​വി​ലാ​സി​നി പ​ത്രി​ക പി​ൻ​വ​ലി​ച്ച​തി​നെ തു​ട​ർ​ന്നാ​ണി​ത്. പ​ത്രി​ക പി​ൻ​വ​ലി​ച്ച​തി​ന് പി​ന്നി​ൽ ലീ​ഗ് വി​മ​ത​രും ഇ​ട​തു​മു​ന്ന​ണി​യും സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഈ ​വാ​ർ​ഡി​ലെ മു​സ്ലിം​ലീ​ഗി​ന്‍റെ സ്ഥാ​നാ​ർ​ഥി അ​ക്ക​ര ജ​സ്ന​യാ​ണ്. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ അ​സ്വാ​ര​സ്യ​ങ്ങ​ളാ​ണ് മു​സ്ലിം​ലീ​ഗി​ലെ കെ.​പി.​ഹ​ലീ​മ സ്വ​ത​ന്ത്ര​യാ​യി മ​ത്സ​രി​ക്കാ​നി​ട​യാ​ക്കി​യ​ത്.