അ​ട്ട​പ്പാ​ടി ഡി​വി​ഷ​ൻ
Monday, November 30, 2020 12:25 AM IST
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ട്ട​പ്പാ​ടി ഡി​വി​ഷ​ൻ ഇ​ത്ത​വ​ണ പ​ട്ടി​ക​ജാ​തി വ​നി​താ സം​വ​ര​ണ​മാ​ണ്. മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങി​യ​തു പു​തു​മു​ഖ​ങ്ങ​ളും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ടാം​ത​വ​ണ​യും എ​ൽ​ഡി​എ​ഫ് നി​ല​നി​ർ​ത്തി​യ ഡി​വി​ഷ​നാ​ണ് അ​ട്ട​പ്പാ​ടി. സാ​ക്ഷ​ര​താ പ്രേ​ര​ക് ആ​യ സി​പി​ഐ​യി​ലെ പി.​സി. നീ​തു​വാ​ണ് എ​ൽ​ഡ​എ​ഫ് സ്ഥാ​നാ​ർ​ഥി. കോ​ണ്‍​ഗ്ര​സി​ന്‍റെ കെ. ​ഉ​മാ​മ​ഹേ​ശ്വ​രി​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. അ​ധ്യാ​പി​ക​യാ​യു​ള്ള കു​റ​ച്ചു​കാ​ല​ത്തെ പ​രി​ച​യം മു​ത​ൽ​കൂ​ട്ടാ​കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ഉ​മാ മ​ഹേ​ശ്വ​രി. ജ​യ​ന്തി ബേ​ബി​യാ​ണ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി. കു​ടും​ബം വ​ർ​ഷ​ങ്ങ​ളാ​യി പൊ​തു​രം​ഗ​ത്തു​ള്ള​തു തു​ണ​യാ​കു​മെ​ന്നു ജ​യ​ന്തി​യും വി​ശ്വ​സി​ക്കു​ന്നു. ക​ന്നി​ക്കാ​രു​ടെ മ​ത്സ​ര​ത്തി​ൽ പൊ​ടു​പാ​റു​മെ​ന്നു വോ​ട്ട​ർ​മാ​രും ക​രു​തു​ന്നു.