പൊ​ന്നം​കോ​ട് മേ​ഖ​ലയിൽ ക​ർ​ഷ​ക സം​ര​ക്ഷ​ണ​സ​മി​തി രൂപീകരിച്ചു
Tuesday, December 1, 2020 12:08 AM IST
ക​ല്ല​ടി​ക്കോ​ട്: പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യൂ​ടെ പേ​രി​ൽ ക​ർ​ഷ​ക​രെ കു​ടി​യി​റ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പൊ​ന്നം​കോ​ട് മേ​ഖ​ലാ ക​ർ​ഷ​ക സം​ര​ക്ഷ​ണ​സ​മി​തി നി​ല​വി​ൽ വ​ന്നു. പ​തി​റ്റാ​ണ്ടു​ക​ളാ​യി കൈ​വ​ശം വെ​ച്ച് അ​നു​ഭ​വി​ച്ച് പോ​രു​ന്ന വീ​ടും സ്ഥ​ല​വും പ​രി​സ്ഥി​തി​യു​ടെ പേ​രു​പ​റ​ഞ്ഞ് ക​ർ​ഷ​ക​രി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള വ​കു​പ്പു​ക​ളു​ടെ നീ​ക്കം ശ​ക്ത​മാ​യി ചെ​റു​ക്കാ​നും മേ​ഖ​ലാ​ത​ല ക​ർ​ഷ​ക ക​ണ്‍​വ​ൻ​ഷ​ൻ തീ​രു​മാ​നി​ച്ചു.

ക​ണ്‍​വ​ൻ​ഷ​ൻ ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​ന്നം​കോ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​നാ പ​ള്ളി​വി​കാ​രി ഫാ. ​സ​ണ്ണി വാ​ഴേ​പ്പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ഡ്വ. ബോ​ബി പൂ​വ​ത്തി​ങ്ക​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ക്യു​മെ​നി​ക്ക​ൽ ച​ർ​ച്ച​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​തോ​മ​സ് ത​ട​ത്തി​ൽ, ഫാ. ​ജോ​ബി​ൻ മേ​ലേ​മു​റി, ഫാ. ​നി​മീ​ഷ്, ത​ങ്ക​ച്ച​ൻ മാ​ത്യൂ​സ്, ഫ്രാ​ൻ​സി​സ് തു​ടി​യം​പ്ളാ​ക്ക​ൽ, മാ​ത്യു ക​ല്ല​ടി​ക്കോ​ട്, തോ​മ​സ് മു​ട്ട​ത്തു​കു​ന്നേ​ൽ, ത​ന്പി തോ​മ​സ്, ബെ​ന്നി ചി​റ്റേ​ട്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പൊ​ന്നം​കോ​ട് മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ളാ​യി ബെ​ന്നി ചി​റ്റേ​ട്ട് (പ്ര​സി​ഡ​ന്‍റ്), ത​ങ്ക​ച്ച​ൻ മാ​ത്യൂ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), മാ​ത്യു ക​ല്ല​ടി​ക്കോ​ട് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ബി​നു പു​തു​പ​റ​ന്പി​ൽ (സെ​ക്ര​ട്ട​റി), തോ​മ​സ് മു​ട്ട​ത്തു​കു​ന്നേ​ൽ (ട്ര​ഷ​റ​ർ), ഫാ. ​തോ​മ​സ് ത​ട​ത്തി​ൽ, തോ​മ​സ് ക​ളി​പ്പ​റ​ന്പി​ൽ, ജോ​ർ​ജ്ജ്കു​ട്ടി വെ​ള്ളി​യാം​ത​ടം, ബി​നോ​യ് കൊ​ച്ചു​പ​ന​ച്ചി​ക്ക​ൽ, ജോ​സ്കോ ചാ​ക്കോ, ത​ന്പി തോ​മ​സ് ( എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.

ക​ർ​ഷ​ക സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബു​ധ​നാ​ഴ്ച്ച വൈ​കു​ന്നേ​രം എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും ക​ർ​ഷ​ക ര​ക്ഷാ​സ​ദ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കും.