വ​ട​ക്ക​ഞ്ചേ​രി ഗ്രാമപ​ഞ്ചാ​യ​ത്തിലേക്കു വീറുറ്റ പോരാട്ടം
Tuesday, December 1, 2020 12:08 AM IST
വ​ട​ക്ക​ഞ്ചേ​രി: ഇ​രു​പ​ത് വാ​ർ​ഡു​ക​ളി​ലാ​യി വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ ഇ​ക്കു​റി 69 സ്ഥാ​നാ​ർ​ത്ഥി​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ ത​വ​ണ ഇ​ത് 66 ആ​യി​രു​ന്നു.
2015ലെ ​തി​ര​ഞ്ഞെ​ടു​പ്പു​പോ​ലെ ടൗ​ണ്‍ ഉ​ൾ​പ്പെ​ടു​ന്ന 14-ാം വാ​ർ​ഡ് വ​ട​ക്ക​ഞ്ചേ​രി ഡി​വി​ഷ​നി​ലാ​ണ്് ഇ​ത്ത​വ​ണ​യും കൂ​ടു​ത​ൽ സ്ഥാ​നാ​ർ​ത്ഥി​ക​ൾ. വ​നി​താ സം​വ​ര​ണ വാ​ർ​ഡാ​ണെ​ങ്കി​ലും അം​ഗ​ന​മാ​രു​ടെ അം​ഗ​ത്തി​ന് ഒ​രു കു​റ​വു​മി​ല്ല. നൂ​റ് പേ​രാ​ണ് ഇ​വി​ടെ ശ​ക്തി പ​രീ​ക്ഷി​ക്കു​ന്ന​ത്.
മൂ​ന്ന് മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പു​റ​മേ വി​വ​ധ സം​ഘ​ട​ന​ക​ളു​ടെ പി​ൻ​ബ​ല​ത്തി​ൽ മൂ​ന്ന് സ്വ​ത​ന്ത്രന്മാരും രം​ഗ​ത്തു​ണ്ട്. മു​ൻ മെ​ന്പ​ർ ര​മ​ണി ഭാ​സ്ക​ര​നാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി.
സു​മി​ത ഷെ​ഹീ​ർ എ​ൽ​ഡി​ഫ് സ്ഥാ​നാ​ർ​ഥി​യാ​യും അം​ഗം കു​റി​ക്കു​ന്നു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മ​ണി ഭാ​സ്ക​ര​ന് ഇ​വി​ടെ കെ.​ര​മ​ണി എ​ന്ന പേ​രി​ൽ അ​പ​ര​നു​മു​ണ്ട്.
ക​ഴി​ഞ്ഞ ത​വ​ണ ഏ​ഴ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി​രു​ന്നു ഈ ​വാ​ർ​ഡി​ൽ. പൊ​ടി പാ​റി​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ 284 വോ​ട്ടി​ന്‍റെ വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് പാ​ള​യം പ്ര​ദീ​പ് ഇ​വി​ടെ വി​ജ​യി​ച്ച​ത്. 2010ൽ 147 ​വോ​ട്ടാ​യി​രു​ന്നു യൂ​ഡി​എ​ഫി​ന്‍റെ ഭൂ​രി​പ​ക്ഷം.
പ​ഞ്ചാ​യ​ത്തി​ലെ ആ​റ്,എ​ട്ട്,19 എ​ന്നീ വാ​ർ​ഡു​ക​ളി​ൽ അ​ഞ്ച് സ്ഥാ​നാ​ർ​ഥി​ക​ൾ വീ​ത​മു​ണ്ട്. ഇ​തി​ൽ എ​ട്ടാം വാ​ർ​ഡാ​യ അ​ഞ്ചു മൂ​ർ​ത്തി തെ​ക്കെ​ത്ത​റ​യി​ൽ സ്ഥാ​നാ​ർ​ഥ്ി​ക​ളു​ടെ പേ​രു​ക​ളെ​ല്ലാം ഒ​രേ പോ​ലെ​യാ​യ​തി​നാ​ൽ വോ​ട്ട​മാ​രെ​ല്ലാം ആ​ശ​യ കു​ഴ​പ്പ​ത്തി​ലാ​ണ്.​
വി.​ശ്രീ​നാ​ഥ​നാ​ണ് യൂ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. എ​ന്നാ​ൽ കെ.​ശ്രീ​നാ​ഥ് എ​ന്ന പേ​രി​ൽ സ്വ​ത​ന്ത്ര​ൻ ഇ​വി​ടെ മ​ത്സ​ര രം​ഗ​ത്തു​ണ്ട്.​എ​ൽ. സ​തീ​ഷ് കു​മാ​റാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സ​തീ​ഷ് കു​മാ​ർ എ​ന്ന പേ​രി​ൽ അ​പ​ര​നും ഇ​വി​ടെ​യു​ണ്ട്.
രാ​ജേ​ഷാ​ണ് ഇ​വി​ട​ത്തെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി. വാ​ർ​ഡ് 19 പ​ന്നി​യ​ങ്ക​ര​യി​ലാ​ണ് വ​നി​ത​ക​ളു​ടെ അ​ങ്ക​ക്ക​ലി ന​ട​ക്കു​ന്ന മ​റ്റൊ​രു​വ വാ​ർ​ഡ്. പ​ട്ടി​ക​ജാ​തി വ​നി​ത സം​വ​ര​ണ വാ​ർ​ഡാ​യ ഇ​വി​ടെ അ​ഞ്ച് വ​നി​ത​ക​ൾ മ​ത്സ​ര രം​ഗ​ത്തു​ണ്ട്. അ​ന്പി​ളി മോ​ഹ​ൻ​ദാ​സാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ബി​ന്ദു ബാ​ല​ൻ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യും സി.​ശ്യാ​മ​ള ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യും ശ​ക്തി പ​രീ​ക്ഷി​ക്കു​ന്നു​ണ്ട്. എ​ൽ​ഡി​ഫി​ലെ​യും യു​ഡി​എ​ഫി​ലെ​യും സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ഇ​വി​ടെ അ​പ​രന്മാരു​ണ്ട്.
വോ​ട്ട് ചോ​രാ​തെ കൃ​ത്യ​മാ​യി കി​ട്ടാ​ൻ മു​ന്ന​ണി​ക​ൾ​ക്ക് പ​ണി​യെ​റെ​യു​ണ്ട്. ക​ഴി​ഞ്ഞ ത​വ​ണ യു​ഡി​എ​ഫി​ലെ ജോ​സ് 279 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ന് വി​ജ​യി​ച്ച വാ​ർ​ഡാ​ണി​ത്.2010​ൽ 263 വോ​ട്ടാ​യി​രു​ന്നു യൂ​ഡി​എ​ഫി​ന്‍റെ ഭൂ​രി​പ​ക്ഷം.