ഉ​ണ​ക്കുഭീ​ഷ​ണി: ചൂ​രി​യോ​ട് പാ​ട​ത്ത് കൃ​ഷി ഇ​റ​ക്കി​യ​വ​ർ ആ​ശ​ങ്ക​യി​ൽ
Tuesday, December 1, 2020 12:10 AM IST
ത​ച്ച​ന്പാ​റ:​പ​ത്തു വ​ർ​ഷ​ത്തി​ലേ​റെ ത​രി​ശാ​യി കി​ട​ന്നി​രു​ന്ന​തും അ​ഞ്ചു​വ​ർ​ഷ​മാ​യി ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി ചെ​യ്യു​ന്ന​തു​മാ​യ ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ചൂ​രി​യോ​ട് പാ​ട​ത്തെ ഈ ​വ​ർ​ഷ​ത്തെ നെ​ൽ​കൃ​ഷി ഉ​ണ​ക്കു ഭീ​ഷ​ണി​യി​ൽ. ഈ ​വ​ർ​ഷം ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്ത്, കൃ​ഷി​ഭ​വ​ൻ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തി​ൽ സ്ഥ​ലം ഉ​ട​മ​ക​ളാ​ണ് ഇ​ത്ത​വ​ണ കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന​ത്. നെ​ല്ല് ക​തി​രി​ടാ​ൻ തു​ട​ങ്ങി​യ സ​മ​യ​ത്ത് മ​ഴ നി​ന്ന​തും ക​നാ​ൽ വെ​ള്ളം ല​ഭ്യ​മ​ല്ലാ​ത്ത​തു​മാ​ണ് 13 ഏ​ക്ക​ർ സ്ഥ​ലം ഉ​ണ​ക്ക ഭീ​ഷ​ണി​യി​ലാ​വു​ന്ന​ത്. കാ​ഞ്ഞി​ര​പ്പു​ഴ ഇ​ട​തു​ക​നാ​ലി​ൽ തി​ങ്ക​ളാ​ഴ്ച വെ​ള്ളം തു​റ​ന്നു വി​ട്ടെ​ങ്കി​ലും ചൂ​രി​യോ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള ക​നാ​ലി​ൽ വെ​ള്ളം വി​ട്ടി​ട്ടി​ല്ല.
മെ​യി​ൻ ക​നാ​ലി​നെ​ക്കാ​ൾ ഉ​യ​ർ​ന്ന് നി​ൽ​ക്കു​ന്ന​തി​നാ​ൽ ഈ ​ക​നാ​ലി​ലൂ​ടെ വെ​ള്ളം ചൂ​രി​യോ​ട് ഭാ​ഗ​ത്ത് എ​ത്താ​ൻ പ്ര​യാ​സ​വു​മാ​ണ്. പൊ​ന്നം​കോ​ട് ഭാ​ഗ​ത്തെ ഷ​ട്ട​ർ അ​ട​ച്ചു വെ​ള്ളം ഉ​യ​ർ​ത്തി വേ​ണം ഈ ​ക​നാ​ലി​ലൂ​ടെ വെ​ള്ളം വി​ടാ​ൻ. അ​തി​ന് അ​ധി​കൃ​ത​ർ ത​യ്യാ​റ​ല്ല. ത​രി​ശാ​യി കി​ട​ക്കു​ന്ന വ​യ​ലി​ൽ നെ​ൽ​കൃ​ഷി ചെ​യ്യു​ന്ന​വ​രെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്ന ന​യ​മാ​ണ് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​ന്ന​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു.