യോ​ഗം ചേ​ര്‍​ന്നു
Saturday, December 8, 2018 1:29 AM IST
കാ​സ​ർ​ഗോ​ഡ്: ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കേ​ര​ള​ത്തി​ലെ ഐ​ടി​ഐ കാ​മ്പ​സു​ക​ള്‍ ഹ​രി​ത​കാ​മ്പ​സു​ക​ള്‍ ആ​ക്കി മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കാ​സ​ർ​ഗോ​ഡ് ഗ​വ. ഐ​ടി​ഐ​യി​ല്‍ ജി​ല്ല​യി​ലെ ഐ​ടി​ഐ പ്രി​ന്‍​സി​പ്പ​ൽ​മാ​രു​ടെ​യും തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്‍​സ്ട്ര​ക്ട​ര്‍​മാ​രു​ടെ​യും യോ​ഗം ന​ട​ന്നു. കാ​സ​ർ​ഗോ​ഡ് ഐ​ടി​ഐ​യി​ലെ ഗ്രൂ​പ്പ് ഇ​ന്‍​സ്ട്ര​ക്ട​ര്‍ അ​ഹ​മ്മ​ദ് ക​ബീ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സീ​നി​യ​ര്‍ ഇ​ന്‍​സ്ട്ര​ക്ട​ര്‍ വി.​കെ.​ര​വി​ശ​ങ്ക​ര്‍, ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എം.​പി.​സു​ബ്ര​ഹ്മ​ണ്യ​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​തി​ന്‍റെ​മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന ത​ല​ത്തി​ല്‍ ഐ​ടി​ഐ പ്രി​ന്‍​സി​പ്പ​ൽ, തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്‍​സ്ട്ര​ക്ട​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍​ക്ക് ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഓ​രോ സ്ഥാ​പ​ന​ത്തി​ലും നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രെ നി​ശ്ച​യി​ക്ക​ല്‍, ഹ​രി​ത​കാ​മ്പ​സ് സ​മി​തി രൂ​പീ​ക​രി​ക്ക​ല്‍, സ​ബ്ക​മ്മി​റ്റി രൂ​പീ​ക​ര​ണം എ​ന്നീ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ 20 ന​കം പൂ​ര്‍​ത്തീ​ക​രി​ക്കും. സ്ഥാ​പ​ന​ത്തി​ന്‍റെ അ​വ​സ്ഥാ വി​ശ​ക​ല​നം ന​ട​ത്തി ജ​നു​വ​രി 10ന​കം മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ത​യ്യാ​റാ​ക്കും. ത​യാ​റാ​ക്കി​യ പ്രോ​ജ​ക്ടു​ക​ള്‍ വി​വി​ധ ഏ​ജ​ന്‍​സി​ക​ള്‍​ക്ക് സ​മ​ര്‍​പ്പി​ച്ച് തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്താ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഫെ​ബ്രു​വ​രി ഒ​ന്നി​നു പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ക്കും.