ചി​റ​പ്പ് ഉ​ത്സ​വം, വ​ഴി​യോ​ര​ക്ക​ച്ച​വ​ട ലേ​ലം ; ന​ഗ​ര​സ​ഭ​യും പൊ​തു​മ​രാ​മ​ത്തും ഇ​ട​ഞ്ഞു​ത​ന്നെ
Sunday, December 9, 2018 10:34 PM IST
ആ​ല​പ്പു​ഴ: മു​ല്ല​യ്ക്ക​ൽ ചി​റ​പ്പ് ഉ​ത്സ​വ​ത്തി​ന് വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ത്തി​നു​ള്ള ലേ​ല​ത്തി​ൽ ന​ഗ​ര​സ​ഭ​യും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും ത​മ്മി​ലു​ള്ള ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്നു. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഇ​ന്നു ലേ​ലം​വി​ളി​ക്കു​ന്ന​തോ​ടെ വ​രും ദി​വ​സ​ങ്ങ​ളി​ൽ ത​ർ​ക്കം രൂ​ക്ഷ​മാ​കാ​നാ​ണ് സാ​ധ്യ​ത.
ന​ഗ​ര​സ​ഭ ക​ഴി​ഞ്ഞ ദി​വ​സം ലേ​ലം വി​ളി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​ന്നി​ല്ല. ഇ​തി​നു പു​റ​മെ​യാ​ണ് ഇ​ന്നു പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ലേ​ലം​വി​ളി ന​ട​ത്തു​ന്ന​ത്. മു​ല്ല​യ്ക്ക​ൽ ചി​റ​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി ന​ഗ​ര​സ​ഭ​യാ​ണ് സീ​റോ ജം​ഗ്ഷ​ൻ മു​ത​ൽ കി​ട​ങ്ങാം​പ​റ​ന്പ് വ​രെ​യു​ള്ള വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ത്തി​ന് ലേ​ലം ന​ട​ത്തി​യി​രു​ന്ന​ത്. ല​ക്ഷ​ങ്ങ​ളു​ടെ വ​രു​മാ​ന​മാ​ണ് ന​ഗ​ര​സ​ഭ​യ്ക്കു ല​ഭി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ വ​ർ​ഷം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ത​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ലം ന​ഗ​ര​സ​ഭ ലേ​ലം ചെ​യ്തു ന​ൽ​കു​ന്ന​തി​നെ​തി​രേ രം​ഗ​ത്ത് വ​ന്നു.
വ​കു​പ്പു​മ​ന്ത്രി ജി. ​സു​ധാ​ക​ര​ന​ട​ക്കം ശ​ക്ത​മാ​യി നി​ല​പാ​ടെ​ടു​ത്ത​തോ​ടെ വി​ഷ​യം ഹൈ​ക്കോ​ട​തി​യി​ലെ​ത്തി. തു​ട​ർ​ന്ന് കോ​ട​തി നി​ർ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഗ​താ​ഗ​ത ത​ട​സ​മി​ല്ലാ​തെ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തി​നു​ള്ള സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്തി റി​പ്പോ​ർ​ട്ട് കോ​ട​തി​യി​ൽ ന​ൽ​കി​യി​രു​ന്നു. 82 താ​ല്കാ​ലി​ക ക​ട​ക​ൾ​ക്ക് ഗ​താ​ഗ​ത ത​ട​സ​മി​ല്ലാ​തെ ക​ച്ച​വ​ടം ന​ട​ത്താ​ൻ സൗ​ക​ര്യ​മു​ണ്ടെ​ന്നാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ക​ണ്ടെ​ത്തി​യ​ത്. മു​ല്ല​യ്ക്ക​ൽ സീ​റോ ജം​ഗ്ഷ​ൻ മു​ത​ൽ കി​ട​ങ്ങാം​പ​റ​ന്പ് ജം​ഗ്ഷ​ൻ വ​രെ​യു​ള്ള പാ​ത​യു​ടെ ഇ​രു​വ​ള​ങ്ങ​ളി​ലു​മാ​ണ് താ​ത്കാ​ലി​ക ക​ട​ക​ൾ അ​നു​വ​ദി​ക്കു​ക. മൂ​ന്നു​മീ​റ്റ​ർ നീ​ള​വും ര​ണ്ടു​മീ​റ്റ​ർ വീ​തി​യു​മാ​ണ് ക​ട​ക​ൾ​ക്കു​ള്ള​ത്. ഇ​വ വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് ത​ട​സ​മു​ണ്ടാ​ക്കു​ക​യോ ന​ട​പ്പാ​ത കൈ​യേ​റു​ക​യോ ചെ​യ്യ​രു​തെ​ന്ന നി​ർ​ദേ​ശം ക​ഴി​ഞ്ഞ​ത​വ​ണ അ​ധി​കൃ​ത​ർ​ക്ക് കോ​ട​തി ന​ൽ​കി​യി​രു​ന്നു. ലേ​ല​ത്തു​ക​യു​ടെ 30 ശ​ത​മാ​നം ന​ഗ​ര​സ​ഭ ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​തി​രു​ന്ന​തോ​ടെ​യാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സ്വ​ന്തം നി​ല​യ്ക്കു ലേ​ലം​ചെ​യ്യാ​ൻ ഒ​രു​ങ്ങു​ന്ന​ത്. ല​ഭി​ച്ച ക്വ​ട്ടേ​ഷ​നു​ക​ൾ ഇ​ന്നു​രാ​വി​ലെ 11 ന് ​പ​രി​ശോ​ധി​ച്ച​തി​നു​ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടു​മു​ത​ലാ​ണ് ലേ​ല ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്. അ​തേ​സ​മ​യം പൊ​തു​മ​രാ​മ​ത്തി​ന്‍റെ നീ​ക്ക​ത്തി​നെ​തി​രേ ന​ഗ​ര​സ​ഭ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്. ലേ​ല​ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ലേ​ല ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ തീ​രു​മാ​നം.