കുട്ടികളുടെ കൃഷി ന​ശി​പ്പി​ച്ചു
Monday, December 10, 2018 12:56 AM IST
താ​മ​ര​ശേ​രി/നാ​ദാ​പു​രം: സ്കൂൾ വിദ്യാർഥികളുടെ കൃഷി സാമൂഹിക വിരുദ്ധർ നശിപ്പിച്ചു.
താമരശേരി കോ​ര​ങ്ങാ​ട് ജി​വി​എ​ച്ച്എ​സ്എ​സ് സ്‌​കൂ​ളി​ല്‍ എ​ന്‍​എ​സ്എ​സ് വിദ്യാർഥികൾ ടെ​റ​സി​നു മു​ക​ളി​ല്‍ കൃ​ഷി ചെ​യ്ത പ​ച്ച​ക്ക​റി​ക​ള്‍ ശ​നി​യ​ാഴ്ച രാ​ത്രിയാണ് ന​ശി​പ്പി​ച്ചത്.
150 ഗ്രോ ​ബാ​ഗു​ക​ളി​ല്‍ ന​ട്ടു വ​ള​ര്‍​ത്തി​യ കൃ​ഷി വി​ള​വെ​ടു​ക്കാ​ന്‍ പാ​ക​മാ​യി വ​രു​മ്പോ​ഴാ​ണ് ന​ശി​പ്പി​ച്ച​ത്. ര​ണ്ടു നി​ല​കെ​ട്ടി​ത്തി​നു മു​ക​ളി​ല്‍ പ​ന്ത​ലി​ല്‍ പ​ട​ര്‍​ന്നു ക​യ​റി​യ പ​ച്ച​ക്ക​റി​ക​ള്‍ പ​ന്ത​ല​ട​ക്കം ന​ശി​പ്പി​ച്ച് താ​ഴേ​ക്ക് ത​ള്ളി​യി​ട്ട നി​ല​യി​ലാ​ണ്. ന​ന​യ​്ക്കാ​നാ​യി സ്ഥാ​പി​ച്ചി​രു​ന്ന പൈ​പ്പു​ം അ​ടി​ച്ച് ത​ക​ര്‍​ത്തു. പി​ടി​എ ഭാ​ര​വാ​ഹി​ക​ളും പോ​ലീ​സും വാ​ര്‍​ഡ് മെ​ംബ​റും സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു. പി​ടി​എ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.
നാദാപുരം പേ​രോ​ട് എം​ഐ​എം ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ എ​സ്പി​സി കേ​ഡ​റ്റു​ക​ള്‍ പ്രോജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി ന​ട്ടു വ​ള​ര്‍​ത്തി​യ പ​ച്ച​ക്ക​റി കൃ​ഷി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​ സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍ ന​ശി​പ്പി​ച്ച​ത്.
സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ പു​ഴ​യോ​ര​ത്ത് തൂ​ണേ​രി കൃ​ഷി ഭ​വ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ചെ​യ്ത പാ​വ​ക്ക, പ​ട​വ​ലം, പൊ​ട്ടി​ക്ക തു​ട​ങ്ങി​യ കൃ​ഷി​ക​ളാ​ണ് ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. പ​ട​ര്‍​പ്പു​ക​ള്‍ മു​റി​ച്ച് മാ​റ്റു​ക​യാ​യി​രു​ന്നു.
ഭൂ​രി​ഭാ​ഗം കൃ​ഷി​ക​ളും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ടു​ത്തി​ടെ​യാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ച്ച​ക്ക​റി കൃ​ഷി തു​ട​ങ്ങി​യ​ത്. ചെ​ടി​ക​ള്‍ പ​ന്ത​ലി​ലേ​ക്ക് പ​ട​ര്‍​ന്ന് ക​യ​റി വ​രു​ന്ന​തി​നി​ടെ​യാ​ണ് ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. രാ​വി​ലെ കു​ട്ടി​ക​ള്‍ കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​ത്. സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ നാ​ദാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.