മ​നു​ഷ്യാ​വ​കാ​ശ ദി​നാ​ച​ര​ണം ഇന്ന്; ഗ​വ​ർ​ണ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും
Monday, December 10, 2018 1:02 AM IST
തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ലോ​ക മ​നു​ഷ്യാ​വ​കാ​ശ ദി​നാ​ച​ര​ണം ഇ​ന്നു രാ​വി​ലെ 10ന് ​വി​ജെ​ടി ഹാ​ളി​ൽ ഗ​വ​ർ​ണ​ർ ജ​സ്റ്റീ​സ് പി. ​സ​ദാ​ശി​വം ഉ​ദ്ഘാ​ട​നം ചെ​യ്യും.
1993ൽ ​പാ​സാ​ക്കി​യ മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ നി​യ​മ​ത്തി​ന് ഇ​ക്കൊ​ല്ലം കാ​ൽ നൂ​റ്റാ​ണ്ട് പൂ​ർ​ത്തി​യാ​വു​ക​യാ​ണ്.
ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്ര​സ​ക്തി ഇ​ന്ത്യ​യി​ൽ എ​ന്ന വി​ഷ​യ​ത്തി​ൽ മു​ൻ സു​പ്രീം​കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് സി​റി​യ​ക് ജോ​സ​ഫ് പ്ര​ഭാ​ഷ​ണം ന​ട​ത്തും. ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ കെ. ​മോ​ഹ​ൻ​കു​മാ​റും പി. ​മോ​ഹ​ന​ദാ​സും പ്ര​സം​ഗി​ക്കും.
നി​യ​മ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വേ​ണ്ടി ക​മ്മീ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഉ​പ​ന്യാ​സ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക് ഗ​വ​ർ​ണ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി എം. ​എ​ച്ച്. മു​ഹ​മ്മ​ദ് റാ​ഫി ന​ന്ദി പ​റ​യും.