അ​ശ്വ​മേ​ധത്തിന്​ ചി​റ​യി​ൻ​കീ​ഴി​ൽ തു​ട​ക്ക​മാ​യി
Monday, December 10, 2018 1:06 AM IST
ചി​റ​യി​ൻ​കീ​ഴ്: കു​ഷ്ട​രോ​ഗ നി​ർ​ണ​യ പ​രി​പാ​ടി​യാ​യ അ​ശ്വ​മേ​ധം 2018ന് ​ചി​റ​യി​ൻ​കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി. ചി​റ​യി​ൻ​കീ​ഴ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ഡീ​ന​യു​ടെ വ​സ​തി​യി​ൽ​നി​ന്നു വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. സു​ഭാ​ഷ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യം 2020ന്‍റെ ഭാ​ഗ​മാ​യി കു​ഷ്ഠ​രോ​ഗം കേ​ര​ള​ത്തി​ൽ നി​ന്നും പൂ​ർ​ണ​മാ​യും തു​ട​ച്ചു​നീ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രോ​ഗ്യ​വ​കു​പ്പ് തു​ട​ങ്ങി​യ​താ​ണ് അ​ശ്വ​മേ​ധം പ​രി​പാ​ടി.കു​ഷ്ഠ​രോ​ഗ​ത്തെ​ക്കു​റി​ച്ച് അ​വ​ബോ​ധം ന​ൽ​കാ​നും വീ​ടു​ക​ളി​ൽ പോ​യി രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​രെ ക​ണ്ടെ​ത്താ​നു​മാ​യി വോ​ള​ന്‍റി​യ​ർ​മാ​ർ​ക്കു പ​രി​ശീ​ല​നം ന​ൽ​കി​യി​രു​ന്നു. ഇ​വ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചു വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തും. അ​ഞ്ചു​തെ​ങ്ങ് സു​രേ​ന്ദ്ര​ൻ, ചി​റ​യി​ൻ​കീ​ഴ് താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ശ​ബ്ന, ഡോ. ​ഷ്യാം​ജി വോ​യ്സ്, ഡോ. ​ജീ​നാ ര​മേ​ശ്, ഹെ​ൽ​ത്ത് സൂ​പ്പ​ർ​വൈ​സ​ർ ജ​ഗ​ദീ​ഷ്, ജി. ​വ്യാ​സ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു .