ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കു​ള്ള ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു
Sunday, January 20, 2019 12:18 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ക​ലാ-​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ "ക​രു​ത​ൽ - 2019' മേ​യ​ർ വി.​കെ.​പ്ര​ശാ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​നു​ള്ള കാ​ല കാ​യി​ക മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നും വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ എ​ല്ലാ വി​ഭാ​ഗ​ത്തെ​യും പ​രി​ഗ​ണി​ക്കു​ന്ന ന​യ​മാ​ണ് ന​ഗ​ര​സ​ഭ​യു​ടെ​തെ​ന്നും മേ​യ​ർ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.
ന​ഗ​ര​സ​ഭ​യു​ടെ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് ഭി​ന്ന ശേ​ഷി​യു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള ക​ലാ-​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ നൂ​റ്റി അ​ൻ​പ​തോ​ളം കു​ട്ടി​ക​ൾ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. പ​ങ്കെ​ടു​ത്തു മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും സ​മ്മാ​ന​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.
എ​സ്എം​വി സ്കൂ​ളി​ൽ ഡെ​പ്യൂ​ട്ടി മേ​യ​ർ രാ​ഖി ര​വി​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ക​ലാ-​കാ​യി​ക വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ പി.​എ​സ്.​അ​നി​ൽ​കു​മാ​ർ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ജ​യ​ല​ക്ഷ്മി, വി​ദ്യാ​ഭ്യാ​സ-​ക​ലാ​കാ​യി​ക വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എ​സ്.​സു​ദ​ർ​ശ​ന​ൻ, നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ര​ത്ന​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.