ക​ർ​ഷ​ക ദ്രോ​ഹ​ങ്ങ​ൾ​ക്കെ​തി​രേ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കും; മാ​ർ​ച്ച് മൂ​ന്നി​ന് ച​ക്കി​ട്ട​പാ​റ​യി​ൽ സ​മ​ര പ്ര​ഖ്യാ​പ​ന ക​ൺ​വ​ൻ​ഷ​ൻ
Monday, February 18, 2019 1:02 AM IST
ച​ക്കി​ട്ട​പാ​റ: ക​ർ​ഷ​ക​രെ ദ്രോ​ഹിക്കുന്ന ഉ​ദ്യോ​ഗ​സ്ഥന​യ​ത്തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കാ​ൻ സം​യു​ക്ത ക​ർ​ഷ​ക​സം​ഘ​ട​ന​ക​ളു​ടെ ച​ക്കി​ട്ട​പാ​റ​യി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ക​ർ​ഷ​ക​രെ പ​ങ്കെ​ടു​പ്പി​ച്ച് മാ​ർ​ച്ച് മൂ​ന്നി​ന് വി​പു​ല​മാ​യ സ​മ​ര പ്ര​ഖ്യാ​പ​ന ക​ൺ​വൻ​ഷ​ൻ ച​ക്കി​ട്ട​പാ​റ​യി​ൽ ന​ട​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.
ക​ടു​ത്ത വ​ന്യ​മൃ​ഗ​ശ​ല്യം, വ​നം - റ​വ​ന്യൂ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രു​ടെ ക​ർ​ഷ​ക ദ്രോ​ഹ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ ചെ​റു​ത്തു നി​ൽ​പ്പി​ന്‍റെ സ​മീ​പ​ന​വു​മാ​യി ക​ർ​മ്മ​രം​ഗ​ത്തി​റ​ങ്ങാ​ൻ ക​ർ​ഷ​ക​രെ സ​ജ്ജ​മാ​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. കൃ​ഷി​ഭൂ​മി​യു​ടെ അ​വ​കാ​ശ​വും സ​ർ​വാ​ധി​പ​ത്യ​വും ക​ർ​ഷ​ക​നാ​ണ്. ക​ർ​ഷ​ക​ന്‍റെ കൃ​ഷി ഭൂ​മി​യി​ൽ വി​ള ന​ശി​പ്പി​ക്കാ​നെ​ത്തു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളെ ഉ​ന്മൂ​ല​നം ചെ​യ്യാ​ൻ ക​ർ​ഷ​ക​ർ ത​യ്യാ​റാ​യാ​ൽ അ​തി​നെ​തി​രെ നി​യ​മം പ​റ​ഞ്ഞെ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മു​മ്പി​ൽ ഇ​നി ത​ല കു​നി​ക്കാ​ൻ ക​ർ​ഷ​ക​രെ ല​ഭി​ക്കി​ല്ല എ​ന്ന സ​ന്ദേ​ശം ന​ൽ​കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.
ക​ർ​ഷ​ക​ർ​ക്കെ​തി​രാ​യ വ​ന നി​യ​മ​ങ്ങ​ൾ മാ​റ്റ​ണം. ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ​ക്കാ​രും ഇ​ക്കാ​ര്യ​ത്തി​ൽ ശ്രദ്ധചെലുത്തണം. അ​ല്ലാ​ത്ത​പ​ക്ഷം തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ അ​തി​ന്‍റെ പ്ര​തി​ഫ​ല​ന​ങ്ങ​ളു​ണ്ടാ​വു​മെ​ന്നു യോ​ഗം മു​ന്ന​റി​യി​പ്പു ന​ൽ​കി. ക​ർ​ഷ​ക നേ​താ​വ് ഒ.​ഡി. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​യു​ക്ത ക​ർ​ഷ​ക സം​ഘ​ട​ന സ​മ​ര​സ​മ​തി ചെ​യ​ർ​മാ​ൻ ജി​തേ​ഷ് മു​തു​കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ഫാം ചെ​യ​ർ​മാ​ൻ ജോ​യി ക​ണ്ണം​ചി​റ, ജോ​സ് ത​ട​ത്തി​ൽ, ബേ​ബി കാ​പ്പു​കാ​ട്ടി​ൽ, ജോ​ർ​ജ് കുo​ബ്ലാ​നി, ഇ.​വി. ജെ​യിം​സ്, വി​നീ​ത് പ​രു​ത്തി​പ്പാ​റ, കു​ര്യ​ൻ ചെ​മ്പ​നാ​നി, സ​ണ്ണി കൊ​മ്മ​റ്റം, ബാ​ബു പു​തു​പ്പ​റ​മ്പി​ൽ, രാ​ജ​ൻ വ​ർ​ക്കി, വി.​ടി . തോ​മ​സ്, സ​ണ്ണി പാ​ര​ഡൈ​സ്, സെ​മി​ലി സു​നി​ൽ, തോ​മ​സ് ക​ക്ക​യം, സു​ഭാ​ഷ് തോ​മ​സ്, എ.​ജെ. ജോ​സ​ഫ്, ഷാ​ജു ക​ണ്ട​ത്തി​ൽ, ബാ​ബു പൈ​ക​യി​ൽ, ജീ​ജോ വ​ട്ടോ​ത്ത്,രാജേഷ് തറവട്ടത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.