കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സി​ന് പ​രാ​ജ​യ​ഭീ​തി: കെ.ബി ഗ​ണേ​ശ് കു​മാ​ർ എംഎ​ൽഎ
Friday, March 15, 2019 11:05 PM IST
കൊ​ട്ടാ​ര​ക്ക​ര: കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​രാ​ജ​യ​ഭീ​തി​യി​ലാ​ണെ​ന്ന് കെ.​ബി ഗ​ണേ​ശ് കു​മാ​ർ എം​എ​ൽ​എ. ത​ങ്ങ​ൾ​ക്ക് വോ​ട്ട് ചെ​യ്യാ​ൻ ആ​ളി​ല്ലാ​ത്ത​തു​മാ​ത്ര​മ​ല്ല മ​ത്സ​രി​പ്പി​ക്കാ​ൻ സ്ഥാ​നാ​ർ​ഥി​യും ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് കേ​ര​ള​ത്തി​ലെ കോ​ൺ​ൾ​സി​ന്. കൊ​ട്ടാ​ര​ക്ക​ര മി​ന​ർ​വ തീ​യ​റ്റ​റി​ൽ മാ​വേ​ലി​ക്ക​ര എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ചി​റ്റ​യം ഗോ​പ​കു​മാ​റി​ന്‍റെ വി​ജ​യ​ത്തി​നാ​യി ചേ​ർ​ന്ന മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ബ്രി​ട്ടീ​ഷു​കാ​രെ പോ​ലും ല​ജ്ജി​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് മോ​ദി ഇ​ന്ത്യ​യി​ലെ പാ​വ​പ്പെ​ട്ട​വ​രു​ടെ അ​ന്ന​ത്തി​ൽ കൈ​യ്യി​ട്ടു​വാ​രി​യ​ത്. ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കാ​ൻ മോ​ദി​ക്ക് യാ​തൊ​രു മ​ടി​യു​മി​ല്ല. ഭാ​ര​ത​ച​രി​ത്ര​ത്തി​ൽ കാ​ണാ​ത്ത മ​ര്യാ​ദ​കേ​ടു​ക​ൾ ആ​ണ് ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷം ക​ണ്ട​ത്.

മോ​ദി​യു​ടെ പ​രീ​ക്ഷ​ണ​ശാ​ല​യി​ലെ ഒ​ര​ട​വാ​യി​രു​ന്നു നോ​ട്ട് നി​രോ​ധ​നം. കേ​ര​ള​ത്തി​ലാ​ണ് ഇ​തി​നെ​തി​രെ ജ​ന​കീ​യ ശ​ബ്ദ​മു​യ​ർ​ന്ന​ത്. അ​ത് ഇ​ട​തു​മു​ന്ന​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​രു​ന്നു. അ​ധി​കാ​ര​ത്തി​ൽ വ​രാ​ൻ പോ​കു​ന്ന മ​തേ​ത​ര ഗ​വ​ൺ​മെ​ൻ​റി​നെ നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​ന്ന സ​ഹ​ക​ര​ണ​മാ​കും ഇ​ട​തു​പ​ക്ഷ​ത്തു​നി​ന്ന് ഉ​ണ്ടാ​കു​ന്ന​ത്.

മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ ഏ​ക വി​ക​സ​നം എംപി സ​മ്പ​ന്ന​ൻ ആ​യ​ത് മാ​ത്ര​മാ​ണ്. കൊ​ല്ലം-​ചെ​ങ്കോ​ട്ട ദേ​ശീ​യ പാ​ത​യു​ടെ അ​നാ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ ജി​ല്ല​യി​ലെ ര​ണ്ട് എം​പി​മാ​ർ​ക്കും ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന​ത് ഇ​വ​രു​ടെ പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ്. ദേ​ശീ​യ​പാ​ത​യു​ടെ വി​ക​സ​ന​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ർ​ദേ​ശം വ​ച്ചു എ​ങ്കി​ലും തി​രി​ഞ്ഞു​നോ​ക്കാ​ൻ ര​ണ്ട് എം​പി​മാ​രും ത​യാ​റാ​യി​ല്ല.

അ​വ​രു​ടെ ജോ​ലി ഹൈ​മാ​സ്റ്റ് വി​ക​സ​നം മാ​ത്ര​മാ​യി​രു​ന്നു. ക്ഷേ​ത്ര​ങ്ങ​ൾ ദേ​വ​സ്വം ബോ​ർ​ഡി​ൽ നി​ന്ന് മോ​ചി​പ്പി​ക്കു​മെ​ന്ന കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍റെ പ്ര​സ്താ​വ​ന നി​യ​മ​ത്തെ വെ​ല്ലു​വി​ളി​ക്കു​ന്ന​താ​ണ്. ചി​റ്റ​യം ഗോ​പ​കു​മാ​റി​ന്‍റെ വി​ജ​യം സു​നി​ശ്ചി​ത​മാ​ണ്. നാ​ടി​ന്‍റെ സ്പ​ന്ദ​ന​ങ്ങ​ള​റി​യു​ന്ന സാ​ധാ​ര​ണ​ക്കാ​രി​ൽ സാ​ധാ​ര​ണ​ക്കാ​ര​നാ​യ നേ​താ​വാ​ണ​ദ്ദേ​ഹം. പ​ത്ത​നാ​പു​ര​ത്ത് സ്ഥാ​നാ​ർ​ഥി​യ്ക്കൊ​പ്പം ന​ട​ത്തി​യ റോ​ഡ്ഷോ​യി​ൽ ജ​ന​ങ്ങ​ളു​ടെ മ​ന​സ​റി​യാ​ൻ സാ​ധി​ച്ചു. പ​ത്ത​നാ​പു​രം മ​ണ്ഡ​ല​ത്തി​ൽ മാ​ത്രം 25000ൽ ​അ​ധി​കം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം ചി​റ്റ​യം നേ​ടു​മെ​ന്നും ഗ​ണേ​ഷ്കു​മാ​ർ പ​റ​ഞ്ഞു.