ബാ​ധ മാ​റ്റാ​നെ​ത്തി സ്വ​ർ​ണം ക​വ​ർ​ന്നു, പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു
Friday, March 22, 2019 10:21 PM IST
കാ​യം​കു​ളം: വീ​ട്ടി​ൽ ബാ​ധ​യു​ണ്ടെ​ന്നും അ​ത് ഒ​ഴി​പ്പി​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് യു​വ​തി​യു​ടെ​യും ഭ​ർ​ത്താ​വി​ന്‍റെ​യും കു​ഞ്ഞി​ന്‍റെ​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന പൂ​ജാ​രി​യെ കാ​യം​കു​ളം കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. കാ​യം​കു​ളം ഗോ​വി​ന്ദ​മു​ട്ട​ത്തെ ഒ​രു ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യാ​യി​രു​ന്ന മാ​വേ​ലി​ക്ക​ര പൊ​ന്നാ​രം​തോ​ട്ടം വി​ജ​യ​ഭ​വ​നി​ൽ അ​രു​ണ്‍​രാ​ജി (26) ​നെ​യാ​ണ് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം കാ​യം​കു​ളം സി​ഐ പി.​കെ. സാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പു​തു​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ​യും ഭ​ർ​ത്താ​വി​ന്‍റെ​യും കു​ഞ്ഞി​ന്‍റെ​യും നാ​ല​ര​പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ഇ​യാ​ൾ അ​പ​ഹ​രി​ച്ച​ത്. യു​വ​തി​യു​ടെ ഭ​ർ​ത്താ​വു​മാ​യി പൊ​രു​ത്ത​ക്കേ​ടു​ണ്ടെ​ന്നും രാ​ത്രി ഞെ​ട്ടി ഉ​ണ​ർ​ന്നു​ള്ള കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ൽ ബാ​ധ​യു​ടെ ഉ​പ​ദ്ര​വ​മാ​ണെ​ന്നും ഇ​യാ​ൾ വീ​ട്ടു​കാ​രെ പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചു.

അ​തി​നാ​ൽ പൂ​ജ ന​ട​ത്തി ബാ​ധ ഒ​ഴി​പ്പി​ക്ക​ണ​മെ​ന്ന് ഇ​യാ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നാ​യി വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ യു​വ​തി​യു​ടെ ഉ​ൾ​പ്പ​ടെ ഓ​രോ​രു​ത്ത​രു​ടേ​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പൂ​ജി​ക്കാ​നാ​ണെ​ന്ന് പ​റ​ഞ്ഞ് വാ​ങ്ങി​യ​ശേ​ഷം ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ത​ട്ടി​പ്പ് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ യു​വ​തി കാ​യം​കു​ളം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മൊ​ബൈ​ൽ​ഫോ​ണ്‍ ട​വ​ർ ലൊ​ക്കേ​ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ ബ​ന്ധു വീ​ട്ടി​ൽ നി​ന്നും ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.