അ​ഴി​മ​തി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​വ​ർ​ക്കെ​തി​രെ മാ​ന​ന​ഷ്ട​ത്തി​നു കേ​സ് ഫ​യ​ൽ ചെ​യ്യു​മെ​ന്ന്
Sunday, March 24, 2019 11:37 PM IST
ക​ൽ​പ്പ​റ്റ: പ​ള്ളി​ക്കു​ന്ന് ക്ഷീ​ര​സം​ഘ​ത്തി​ൽ കെ​ട്ടി​ടം പ​ണി​യി​ല​ട​ക്കം പ്ര​വൃ​ത്തി​ക​ളി​ൽ താ​ൻ അ​ഴി​മ​തി ന​ട​ത്തി​യെ​ന്ന തെ​റ്റാ​യ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​വ​ർ​ക്കെ​തി​രെ മാ​ന​ന​ഷ്ട​ത്തി​നു കേ​സ് ഫ​യ​ൽ ചെ​യ്യു​മെ​ന്നു സം​ഘം പ്ര​സി​ഡ​ന്‍റ് ഒ.​വി. അ​പ്പ​ച്ച​ൻ വാ​ർ​ത്താ​സ​മ്മേ​ന​ത്തി​ൽ അ​റി​യി​ച്ചു.
ആ​രോ​പ​ണം ഉ​ന്ന​യി​ച്ച നാ​ലു പേ​ർ​ക്കു അ​ഞ്ചു ല​ക്ഷം രൂ​പ വീ​തം ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടു വ​ക്കീ​ൽ​നോ​ട്ടീ​സ് അ​യ​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​രോ​പ​ണം പി​ൻ​വ​ലി​ച്ച് മാ​പ്പു​പ​റ​യ​ണ​മെ​ന്ന ആ​വ​ശ്യ​വും നോ​ട്ടീ​സി​ലു​ണ്ട്.
1992 മു​ത​ൽ സം​ഘം പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലു​ള്ള ത​നി​ക്കെ​തി​രെ രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ങ്ങ​ളോ​ടെ ഉ​ന്ന​യി​ച്ച​താ​ണ് അ​ഴി​മ​തി ആ​രോ​പ​ണം.
ഒ​രു കോ​ടി രൂ​പ ചെ​ല​വി​ൽ സം​ഘ​ത്തി​നു കെ​ട്ടി​ടം പ​ണി​ത​പ്പോ​ൾ 30.5 ല​ക്ഷം രൂ​പ​യു​ടെ അ​ഴി​മ​തി ന​ട​ത്തി​യെ​ന്നാ​ണ് ത​ത്പ​ര ക​ക്ഷി​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. ഇ​പ്പോ​ഴ​ത്തെ ഭ​ര​ണ​സ​മി​തി​യു​ടെ തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ ഡ​യ​റ​ക്ട​ർ​മാ​രി​ൽ ചി​ല​ർ അ​ഴി​മ​തി ആ​രോ​പി​ക്കു​ക​യു​ണ്ടാ​യി.
ഇ​തേ​ത്തു​ട​ർ​ന്നു ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷി​ക്കു​ന്ന​തി​നു മൂ​ന്നം​ഗ സ​ബ്ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
അ​ഴി​മ​തി ആ​രോ​പി​ച്ച​വ​രെ​യാ​ണ് ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ക​ണ​ക്കു​ക​ൾ വേ​ണ്ട​വി​ധം പ​രി​ശോ​ധി​ക്കാ​തെ സ​ബ്ക​മ്മി​റ്റി ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ട് മ​റ​യാ​ക്കി​യാ​ണ് ത​ന്നെ വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ച്ച​തെ​ന്നും ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ അ​പ്പ​ച്ച​ൻ പ​റ​ഞ്ഞു.