വോ​ട്ടി​ംഗ് മെ​ഷീ​ൻ: ആ​ദ്യഘ​ട്ട റാ​ൻ​ഡ​മൈ​സേ​ഷ​ൻ പൂ​ർ​ത്തി​യാ​യി
Tuesday, March 26, 2019 12:29 AM IST
മ​ല​പ്പു​റം: പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ലേ​ക്ക് അ​നു​വ​ദി​ച്ച വോ​ട്ടിം​ഗ് മെ​ഷി​നു​ക​ളു​ടെ ആ​ദ്യ​ഘ​ട്ട റാ​ൻ​ഡ​മൈ​സേ​ഷ​ൻ പൂ​ർ​ത്തി​യാ​യി. രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളു​ടെ സാ​നി​ധ്യ​ത്തി​ലാ​ണ് റാ​ൻ​ഡ​മൈ​സേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ര​ണ്ടാം ഘ​ട്ട റാ​ൻ​ഡ​മൈ​സേ​ഷ​ൻ ന​ട​ത്തും.
നി​യ​മ​സ​ഭാ മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ഓ​ണ്‍​ലൈ​നാ​യാ​ണ് റാ​ൻ​ഡ​മൈ​സ് ചെ​യ്ത​ത്. ജി​ല്ല​യ്ക്ക് അ​നു​വ​ദി​ച്ച വോ​ട്ടി​ംഗ് മെ​ഷി​നു​ക​ൾ ഓ​രോ ബൂ​ത്തു​ക​ളി​ലേ​ക്കും ന​ൽ​കു​ന്ന​ത് റാ​ൻ​ഡ​മൈ​സ് ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ്. 2750 ബൂ​ത്തു​ക​ളാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. 5230 വോ​ട്ടി​ങ് മെ​ഷി​നു​ക​ൾ ജി​ല്ല​യി​ലേ​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. 3905 ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റും 3781 വി.​വി പാ​റ്റു​ക​ളു​മാ​ണ് ജി​ല്ല​യ്ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.
ഇ​വ​യി​ൽ നി​ന്നും റാ​ൻ​ഡ​മൈ​സ് ചെ​യ്താ​ണ് ബൂ​ത്തു​ക​ൾ​ക്ക് ന​ൽ​കു​ക. ജി​ല്ലാ ക​ല​ക്ട​ർ അ​മി​ത് മീ​ണ, അ​സി. ക​ള​ക്ട​ർ വി​ക​ൽ​പ് ഭ​ര​ദ്വാ​ജ്, ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ വി.​കെ.​അ​നി​ൽ​കു​മാ​ർ, എ​ആ​ർ​ഒ മാ​ർ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ സാ​നി​ധ്യ​ത്തി​ലാ​ണ് റാ​ൻ​ഡ​മൈ​സേ​ഷ​ൻ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.