വിവാഹബന്ധം വേർപ്പെടുത്തിയിട്ടും മുൻഭാര്യമാരുമായി ആരോഗ്യകരമായ ബന്ധം കാത്തുസൂക്ഷിക്കുന്ന എത്ര പേരുണ്ടാകും. പരസ്പരം പോർവിളിച്ചും കുറ്റം പറഞ്ഞും നടക്കുന്നവർക്കിടയിൽ ഒരു ജെം ആയി മാറിയിരിക്കുകയാണ് ആമിർ ഖാൻ.
മുൻഭാര്യമാരായ റീന ദത്ത, കിരൺ റാവു എന്നിവരും നിലവിലെ പങ്കാളി ഗൗരി സ്പ്രാറ്റും ഒരേ വണ്ടിയിൽ ഒരുമിച്ചിരിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയാണ്.
വേർപിരിഞ്ഞ ശേഷവും പരസ്പര ബഹുമാനത്തോടെ ഒരു കുടുംബത്തെ എങ്ങനെ ഒന്നിച്ച് നിർത്താമെന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ കാഴ്ചയെന്ന് സോഷ്യൽ മീഡിയാ കുറിക്കുന്നു.
ബന്ധങ്ങളെ ഇത്രയും മനോഹരമായി കൈകാര്യം ചെയ്യാൻ ആമിറിന് പ്രത്യേക കഴിവ് തന്നെയാണെന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ വ്യക്തമാക്കുന്നത്.
ആമിർഖാൻ 1986-ലാണ് റീന ദത്തയെ വിവാഹം കഴിച്ചത്. ആ ബന്ധത്തിൽ ഇറ, ജുനൈദ് എന്നീ രണ്ട് മക്കളുണ്ട്; എന്നാൽ 16 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2002-ൽ ഇവർ പരസ്പര സമ്മതത്തോടെ വേർപിരിഞ്ഞു.
പിന്നീട് 2005-ൽ ചലച്ചിത്ര പ്രവർത്തകയായ കിരൺ റാവുവിനെ താരം വിവാഹം കഴിക്കുകയും, വാടകഗർഭധാരണത്തിലൂടെ ഇവർക്ക് ആസാദ് എന്ന മകൻ ജനിക്കുകയും ചെയ്തു.
2021-ൽ ഈ ദാമ്പത്യം അവസാനിച്ചെങ്കിലും മകന്റെ വളർച്ചയ്ക്കായും സിനിമകളുടെ നിർമ്മാണത്തിലും ഇരുവരും ഇന്നും മികച്ച പങ്കാളികളായി തുടരുന്നു.
വേർപിരിയലുകൾക്ക് ശേഷവും മുൻഭാര്യമാരുമായി ഊഷ്മളമായ സൗഹൃദം കാത്തുസൂക്ഷിക്കുന്ന ആമിർ ഖാൻ, നിലവിൽ തന്റെ പങ്കാളിയായ ഗൗരി സ്പ്രാറ്റുമൊത്തുള്ള പുതിയൊരു ജീവിതത്തിലേക്ക് ചുവടുവെക്കാനൊരുങ്ങുകയാണ്.
Tags : Aamir Khan ex-wives partner