പ്രദീപ് റാവത്ത്
പ്രശസ്ത നടന് പ്രദീപ് സിംഗ് റാവത്ത് (74) അന്തരിച്ചു. രക്താര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.
സൂര്യ നായകനായ ഗജിനിയിലും അമീര്‍ഖാന്റെ ലഗാനിലും പ്രധാന വില്ലന്റെ വേഷത്തിലെത്തിയത് പ്രദീപ് റാവത്ത് ആയിരുന്നു. 2005ൽ പുറത്തിറങ്ങിയ ഗജിനി എന്ന തമിഴ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടത്.
ചൈനാ ടൗണ്‍, കസിന്‍സ്, ഇത് പാതിരാ മണല്‍ എന്ന മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മഹാഭാരതത്തില്‍ അശ്വത്ഥമാവിന്റെ വേഷം അവതരിപ്പിച്ചിരുന്നു. 1985ൽ മേരി ജംഗ് എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചതെങ്കിലും, മഹാഭാരതത്തിലെ വേഷമാണ് അദ്ദേഹത്തിന് വ്യാപകമായ ജനപ്രീതി നേടിക്കൊടുത്തത്.
Tags : Pradeep Rawat Passes Away gajani