x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ത് വെ​റു​പ്പു​ള​വാ​ക്കു​ന്ന പ്ര​സം​ഗ​ത്തി​ന്‍റെ ഏ​റ്റ​വും ഭീ​ക​ര​മാ​യ രൂ​പം: ടി.​ജി. മോ​ഹ​ൻ​ദാ​സി​നെ​തി​രെ അ​ഞ്ജ​ലി മേ​നോ​ൻ  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: July 28, 2026 02:50 PM IST | Updated: July 28, 2026 02:50 PM IST

അ​ഞ്ജ​ലി മേ​നോ​ൻ, ടി.​ജി. മോ​ഹ​ൻ​ദാ​സ്

ജ​ന്ത​ർ മ​ന്ത​റി​ൽ സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ സം​സാ​രി​ച്ച ടി. ​ജി. മോ​ഹ​ൻ​ദാ​സി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് സം​വി​ധാ​യി​ക അ​ഞ്ജ​ലി മേ​നോ​ൻ.

ടി.​ജി. മോ​ഹ​ൻ​ദാ​സി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ ക​ടു​ത്ത ഭാ​ഷ​യി​ലാ​ണ് അ​ഞ്ജ​ലി മേ​നോ​ൻ പ്ര​തി​ക​രി​ച്ച​ത്. വെ​റു​പ്പു​ള​വാ​ക്കു​ന്ന പ്ര​സം​ഗ​ത്തി​ന്‍റെ ഏ​റ്റ​വും ഭീ​ക​ര​മാ​യ രൂ​പ​മാ​ണി​തെ​ന്നും ഇ​ത്ത​ര​ക്കാ​രെ  വേ​രോ​ടെ പി​ഴു​തെ​റി​യ​ണ​മെ​ന്നും അ​ഞ്ജ​ലി പ​റ​ഞ്ഞു.

‘‘ഇ​ത് കേ​ട്ടി​ട്ട് എ​ന്നി​ൽ ക​ടു​ത്ത അ​മ​ർ​ഷ​വും അ​റ​പ്പും ഉ​ള​വാ​ക്കു​ന്നു; വി​കൃ​ത​മാ​യ ഈ ​വാ​ക്കു​ക​ളി​ൽ നി​ന്ന് തി​ക​ഞ്ഞ അ​റ​പ്പോ​ടെ മു​ഖം തി​രി​ക്കാ​നാ​ണ് എ​നി​ക്ക് ആ​ദ്യം തോ​ന്നു​ന്ന​ത്. എ​ന്നാ​ൽ ഇ​ത് എ​തി​ർ​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്. ഇ​ത് വെ​റു​പ്പു​ള​വാ​ക്കു​ന്ന പ്ര​സം​ഗ​ത്തി​ന്‍റെ ഏ​റ്റ​വും ഭീ​ക​ര​മാ​യ രൂ​പ​മാ​ണ്. ഇ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ഇ​ത് പ​റ​ഞ്ഞ വ്യ​ക്തി​ക്കും, ഇ​ത് റെ​ക്കോ​ർ​ഡ് ചെ​യ്ത​യാ​ൾ​ക്കും, യൂ​ട്യൂ​ബി​ൽ പ​ങ്കു​വ​ച്ച​യാ​ൾ​ക്കും, ഇ​ത് ലൈ​ക്ക് ചെ​യ്ത​വ​ർ​ക്കും, ഇ​തി​നെ പി​ന്തു​ണ​ച്ച എ​ല്ലാ​വ​ർ​ക്കും ഉ​ള്ള​താ​ണ്.

ഇ​ത്ത​ര​മൊ​രു ഭാ​വി സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഒ​രു 'മാ​നോ​സ്ഫി​യ​ർ' ചി​ന്താ​ഗ​തി​യാ​ണി​ത്. ‘ഒ​രാ​ൾ സം​സാ​രി​ക്കു​ന്ന വാ​ക്കു​ക​ൾ അ​വ​രു​ടെ ഉ​ള്ളി​ന്റെ​യു​ള്ളി​നെ വെ​ളി​പ്പെ​ടു​ത്തു​ന്നു; അ​ത് വ്യ​ക്തി​പ​ര​മാ​യ സ്വ​ഭാ​വ​ശു​ദ്ധി​യു​ടെ​യും ധാ​ർ​മ്മി​ക​ത​യു​ടെ​യും ക​ണ്ണാ​ടി​യാ​യി വ​ർ​ത്തി​ക്കു​ന്നു. അ​വ മ​റ​ഞ്ഞി​രി​ക്കു​ന്ന ല​ക്ഷ്യ​ങ്ങ​ളെ പ്ര​തി​ഫ​ലി​പ്പി​ക്കു​ക​യും, പൊ​തു​സ​മൂ​ഹ​ത്തി​ന് മു​ന്നി​ലു​ള്ള വ്യ​ക്തി​ത്വ​ത്തെ നി​ർ​വ​ചി​ക്കു​ക​യും, ഭാ​വി​യി​ലെ ഫ​ല​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്യു​ന്നു.’ അ​തി​നാ​ൽ ദ​യ​വാ​യി ഇ​ത് ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്ക​രു​ത്. ഇ​തി​നെ ചോ​ദ്യം ചെ​യ്യു​ക. അ​പ​ല​പി​ക്കു​ക. വേ​രോ​ടെ പി​ഴു​തെ​റി​യു​ക.’’​അ​ഞ്ജ​ലി മേ​നോ​ൻ കു​റി​ച്ചു. 

സി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന്ത​ർ മ​ന്ത​റി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ജെ​ൻ സി ​പ്ര​ക്ഷോ​ഭ​ക​രെ അ​ധി​ക്ഷേ​പി​ച്ചു​കൊ​ണ്ട് ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​യി​രു​ന്നു മോ​ഹ​ൻ​ദാ​സി​ന്‍റെ പ്ര​തി​ക​ര​ണം. 

‘‘എ​നി​ക്ക് ഈ ​സാ​ഹ​ച​ര്യം കൈ​യി​ൽ കി​ട്ടി​യാ​ൽ ഞാ​ൻ എ​ന്ത് ചെ​യ്യു​മെ​ന്ന് പ​റ​യാം. ജ​ന്ത​ർ മ​ന്ത​ർ പ​രി​സ​ര​ത്ത് നാ​ല് സ്ക്വ​യ​ർ കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ക്കും. ആ​ളു​ക​ളോ​ട് പി​രി​ഞ്ഞു​പോ​കാ​ൻ മൂ​ന്ന് ത​വ​ണ ആ​വ​ശ്യ​പ്പെ​ടും. പി​ന്നെ വെ​ടി​വ​യ്ക്കും. ആ​ളു​ക​ൾ ചി​ത​റി​യോ​ടും, കു​റേ​പ്പേ​ര് മ​രി​ക്കും, കു​റേ​പ്പേ​ര് മ​രി​ക്കി​ല്ല. കു​റേ​പ്പേ​ർ​ക്ക് അം​ഗ​ഭം​ഗം സം​ഭ​വി​ക്കും. ഏ​ക​ദേ​ശം ഒ​രു നാ​ല് മ​ണി​ക്കൂ​ർ കൊ​ണ്ട് രം​ഗം ശാ​ന്ത​മാ​കും. ശ​വ​ങ്ങ​ൾ പെ​റു​ക്കി ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കും.’’ ഇ​താ​യി​രു​ന്നു ടി ​ജി മോ​ഹ​ൻ​ദാ​സി​ന്‍റെ വി​വാ​ദ പ്ര​സ്താ​വ​ന.   

Tags : Anjali Menon T.G. Mohandas speech

Recent News

Corehub Up