ചിത്രത്തിന്റെ പോസ്റ്റർ
നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ ഒടിടിയിലേക്ക്. ജിയോ ഹോട്ട്സ്റ്റാറിൽ ഒക്ടോബർ രണ്ടിനാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
300 കോടി ക്ലബിൽ കയറി ഇൻഡസ്ട്രി ഹിറ്റടിച്ച ചിത്രം ഒടിടിയിലും പുതിയ റിക്കാർഡുകൾ സൃഷ്ടിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മലയാള സിനിമയിൽ ഏറ്റവും വേഗത്തിൽ 300 കോടി നേടുന്ന ചിത്രമെന്ന അപൂർവ റിക്കാർഡ് 'ബെത്ലഹേം കുടുംബ യൂണിറ്റ്' സ്വന്തമാക്കിയിരുന്നു.
സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിലുള്ളത്.
കേരളത്തിന് പുറമെ തമിഴ്നാട്, ആന്ധ്ര-തെലങ്കാന മേഖലകളിലും ജിസിസി രാജ്യങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയചിത്രമാണിത്.
Tags : OTT Bethlhem Kudumba Unit nivin pauly gireesh ad mamitha baiju