മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന് ഇന്റര്‍നാഷണല്‍ കേരള സംസ്ഥാന ഘടകത്തിന് ഇനി പുതിയ നേതൃത്വം.
സംസ്ഥാന പ്രസിഡന്റായി അലന് പീറ്ററെ (പത്തനംതിട്ട) തിരഞ്ഞെടുത്തു. എസ്.എസ്. അരുണ്‍ (തിരുവനന്തപുരം) ആണ് സെക്രട്ടറി. ഷഫീക് (കാസര്‍ഗോഡ്) ആണ് ട്രഷറര്‍.
മറ്റു ഭാരവാഹികള്‍: വൈസ് പ്രസിഡണ്ട് അനൂപ്, കലാം ജോ സെക്രട്ടറി ഹാഷിര്‍, അജയ് എക്സിക്യൂട്ടീവ് മെംബേര്‍സ് റിസ്വാന്, സുരാജ്, ഹാഷിം, അമീര്‍, മണികണ്ഠന്, നിതിന്‍ അപ്പു, ആദിത്യന്, റിച്ചു, പ്രകാശ്, ഓണ്‍ലൈന്‍ മീഡിയ നൗഷാദ്, ഷഫീഖ്, ഫവാസ് രക്ഷാധികാരികളായി വി ഭാസ്കറും എസ് അശോകനും തുടരും.

1987ല്‍ സ്ഥാപിതമായ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന് ഇപ്പോള്‍ നാല്പതു വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ജീവകാരുണ്യ മേഖലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന സംഘടന, മമ്മൂട്ടി നേതൃത്വം നല്കുന്ന നിരവധി സേവന പ്രവര്‍ത്തനങ്ങളുടെ ചാലകമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.
സംഘടന നേരിട്ടും നിരവധി ജീവകാരുണ്യ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മമ്മൂട്ടിയുടെ എല്ലാ ജന്മ ദിനങ്ങളിലും സംഘടനയിലുള്ളവര്‍ രക്തദാനം ചെയ്യുന്നുണ്ട്. നിലവില്‍ 17 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന ഈ സംഘടനയ്ക്ക് ഏകദേശം രണ്ടു ലക്ഷത്തോളം അംഗങ്ങളുണ്ട്. വരുന്ന ഏപ്രിലില്‍ നിര്‍ദ്ധന രോഗികള്‍ക്ക് പ്രയോജനമാകുന്ന ജീവകാരുണ്യ പദ്ധതി പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് സംഘടന.
Tags : Mammootty Mammootty Fans Kerala leadership