x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ക്കു​ള​ത്തു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി ന​യ​ൻ​താ​ര​യും വി​ഗ്നേ​ഷും


Published: June 2, 2026 03:31 PM IST | Updated: June 2, 2026 03:31 PM IST

ആ​ല​പ്പു​ഴ ച​ക്കു​ള​ത്തു​കാ​വ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി ന​ടി ന​യ​ൻ​താ​ര​യും ഭ​ർ​ത്താ​വും സം​വി​ധാ​യ​ക​നു​മാ​യ വി​ഘ്‌​നേ​ഷ് ശി​വ​നും. ചൊ​വാ​ഴ്ച ഉ​ച്ച​പൂ​ജ സ​മ​യ​ത്താ​ണ് ഇ​രു​വ​രും ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ത്. ക്ഷേ​ത്ര​ത്തി​ൽ ​ഇ​രു​വ​രു​ടെ​യും പേ​രി​ലും ന​ക്ഷ​ത്ര​ത്തി​ലും പ്ര​ത്യേ​ക അ​ല​ങ്കാ​ര പൂ​ജ​യ്ക്ക് വ​ഴി​പാ​ട് ക​ഴി​ച്ചു. 

ക്ഷേ​ത്ര​ത്തി​ലെ വ​ഴി​പാ​ട് കൗ​ണ്ട​റി​ൽ പൂ​ജ​യ്ക്കു​ള്ള തു​ക അ​ട​ച്ച് ര​സീ​ത് സ്വീ​ക​രി​ച്ച ശേ​ഷ​മാ​ണ് ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ദ​ർ​ശ​ന​ത്തി​നെ​ത്തി​യ താ​ര​ദ​മ്പ​തി​ക​ളെ ക്ഷേ​ത്ര മു​ഖ്യ കാ​ര്യ​ദ​ർ​ശി രാ​ധാ​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി, ക്ഷേ​ത്ര കാ​ര്യ​ദ​ർ​ശി മ​ണി​ക്കു​ട്ട​ൻ ന​മ്പൂ​തി​രി, മു​ൻ അ​ന്താ​രാ​ഷ്ട്ര വോ​ളി​ബോ​ൾ താ​രം എ​സ്.​എ മ​ധു, ഹാ​രി​കു​ട്ട​ൻ ന​മ്പൂ​തി​രി,  ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത്ത് പി​ഷാ​ര​ത്ത്  എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. 

ല​ളി​ത​മാ​യ വേ​ഷ​ത്തി​ൽ എ​ത്തി​യ ഇ​രു​വ​രും ക്ഷേ​ത്രാ​ചാ​ര​ങ്ങ​ൾ പാ​ലി​ച്ചാ​ണ് ദ​ർ​ശ​ന​വും പൂ​ജ​ക​ളും നി​ർ​വ​ഹി​ച്ച​ത്.

Tags : Nayanthara Vignesh shivan Chakkulathukavu Bhagavathy temple

Recent News

Corehub Up