ഭാര്യ ആർതിയുമായുള്ള വിവാഹമോചന കേസ് പൂർത്തിയാക്കുന്നതുവരെ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്നുവെന്ന തീരുമാനത്തിൽ നിന്നും പിന്മാറി നടൻ രവി മോഹൻ.
ലോകേഷ് കനകരാജിന്റെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായ ബെൻസ് എന്ന ചിത്രത്തിൽ രവി മോഹൻ ജോയിൻ ചെയ്തു. ലോകേഷ് കനകരാജ് തന്നെയാണ് ബെൻസിൽ രവി മോഹനെ സ്വാഗതം ചെയ്തുള്ള ചിത്രങ്ങൾ പങ്കുവച്ചത്.
ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാഘവ ലോറൻസ് നായകനും നിവിൻ പോളി വില്ലനായും എത്തുന്നുണ്ട്.
വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾ കാരണം വലിയ പ്രതിസന്ധിയിലായ താരം പ്രശ്നങ്ങൾ പരിഹരിക്കും വരെ സിനിമയിലേക്കില്ലെന്ന് പറഞ്ഞിരുന്നു. ഈ തീരുമാനമാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്.
മുൻഭാര്യ ആര്‍തിക്കും കുടുംബത്തിനുമെതിരെ നടൻ കഴിഞ്ഞ മാസം നടത്തിയ വാർത്താസമ്മേളനത്തിൽ പൊട്ടിത്തെറിച്ചിരുന്നു. ജീവിതം സാധാരണനിലയിലേക്ക് ആകും വരെ സിനിമയിലേക്കില്ലെന്നും നടൻ അന്ന് പറഞ്ഞിരുന്നു.
Welcome to the universe @iam_RaviMohan sir ??❤️❤️ #Benz @offl_Lawrence @nivinofficial @iamsamyuktha_ @Dir_Lokesh @PassionStudios_ @TheRoute @GSquadOffl @Sudhans2017 @Jagadishbliss @bakkiyaraj_k @SaiAbhyankkar pic.twitter.com/kxF51Vtb9Z
— Lokesh Kanagaraj (@Dir_Lokesh) May 31, 2026
Tags : Ravi Mohan lokesh kanagaraj