x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്മ​ഭൂ​ഷ​ൺ പോ​ലും നി​ര​സി​ച്ച ആ​ർ​ജ്ജ​വം; വാ​ന​മ്പാ​ടി ഇ​നി ഓ​ർ​മ്മ

സൂരജ് സുധീർ
Published: July 11, 2026 09:33 PM IST | Updated: July 11, 2026 09:33 PM IST

ദ​ക്ഷി​ണേ​ന്ത്യ​ൻ ച​ല​ച്ചി​ത്ര സം​ഗീ​ത ലോ​ക​ത്തെ ഭാ​വ​ഗാ​യി​ക​യും ആ​രാ​ധ​ക​രു​ടെ പ്രി​യ​പ്പെ​ട്ട ജാ​ന​കി​യ​മ്മ​യു​മാ​യ എ​സ്. ജാ​ന​കി​യു​ടെ വി​യോ​ഗം ഇ​ന്ത്യ​ൻ ച​ല​ച്ചി​ത്ര സം​ഗീ​ത ശാ​ഖ​യ്ക്ക് നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണ്. ആ​റ് പ​തി​റ്റാ​ണ്ടി​ലേ​റെ​ക്കാ​ലം തെ​ന്നി​ന്ത്യ​ൻ സി​നി​മാ ഗാ​ന​രം​ഗ​ത്തെ ത​ന്‍റെ അ​തു​ല്യ​മാ​യ ശ​ബ്ദ​മാ​ധു​ര്യം കൊ​ണ്ട് ഭ​രി​ച്ച അ​വ​ർ, പാ​ടി​യ ഭാ​ഷ​ക​ളി​ലെ​ല്ലാം സ്വ​ന്തം കൈ​മു​ദ്ര പ​തി​പ്പി​ച്ചാ​ണ് യാ​ത്ര​യാ​കു​ന്ന​ത്. 

ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ഗു​ണ്ടൂ​രി​ൽ ജ​നി​ച്ച്, നാ​ദ​സ്വ​ര വി​ദ്വാ​ൻ പൈ​ഡി സ്വാ​മി​യി​ൽ നി​ന്ന് ശാ​സ്ത്രീ​യ സം​ഗീ​ത​ത്തി​ന്‍റെ ആ​ദ്യ​പാ​ഠ​ങ്ങ​ൾ അ​ഭ്യ​സി​ച്ച ജാ​ന​കി​യ​മ്മ, പ​ത്തൊ​ൻ​പ​താം വ​യ​സി​ലാ​ണ് ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​ന​രം​ഗ​ത്തേ​ക്ക് ചു​വ​ടു​വെ​ക്കു​ന്ന​ത്. ത​മി​ഴ് ചി​ത്ര​ത്തി​ലൂ​ടെ തു​ട​ക്കം കു​റി​ച്ച ജാ​ന​കി​യ​മ്മ, അ​തേ​വ​ർ​ഷം ത​ന്നെ മ​ല​യാ​ള​ത്തി​ലും ത​ന്‍റെ സാ​ന്നി​ധ്യ​മ​റി​യി​ച്ചു. പി​ന്നീ​ട് ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ, മ​ല​യാ​ളം, ഹി​ന്ദി ഉ​ൾ​പ്പെ​ടെ ഇ​രു​പ​തോ​ളം ഭാ​ഷ​ക​ളി​ലാ​യി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ഗാ​ന​ങ്ങ​ളാ​ണ് ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി​യ​ത്.

കേ​വ​ലം ഒ​രു ഗാ​യി​ക എ​ന്ന​തി​ന​പ്പു​റം, ഗാ​ന​ങ്ങ​ളി​ലെ വി​കാ​ര​ങ്ങ​ൾ പൂ​ർ​ണ​ത​യോ​ടെ ശ്രോ​താ​ക്ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള അ​സാ​ധാ​ര​ണ​മാ​യ അ​ഭി​ന​യ​പാ​ട​വം ജാ​ന​കി​യ​മ്മ​യു​ടെ സ​വി​ശേ​ഷ​ത​യാ​യി​രു​ന്നു. കൊ​ഞ്ച​ലും കു​സൃ​തി​യും പ്ര​ണ​യ​വും വി​ര​ഹ​വു​മെ​ല്ലാം ആ ​ശ​ബ്ദ​ത്തി​ൽ ഒ​രു​പോ​ലെ സു​ര​ക്ഷി​ത​മാ​യി​രു​ന്നു. അ​ന്യ​ഭാ​ഷാ ഗാ​യി​ക​യാ​യി​രു​ന്നി​ട്ടും മ​ല​യാ​ള ഭാ​ഷ​യോ​ടും ഇ​വി​ടു​ത്തെ ആ​സ്വാ​ദ​ക​രോ​ടും അ​വ​ർ പു​ല​ർ​ത്തി​യ ആ​ത്മ​ബ​ന്ധം സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​താ​ണ്. 

മ​ല​യാ​ള​ത്തി​ന്‍റെ ത​ന​ത് ഉ​ച്ചാ​ര​ണ​ശു​ദ്ധി നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് എം. ​എ​സ്. ബാ​ബു​രാ​ജ്, ജി. ​ദേ​വ​രാ​ജ​ൻ, ദ​ക്ഷി​ണാ​മൂ​ർ​ത്തി, ഇ​ള​യ​രാ​ജ തു​ട​ങ്ങി​യ പ്ര​ഗ​ത്ഭ സം​ഗീ​ത​സം​വി​ധാ​യ​ക​രു​ടെ ഈ​ണ​ങ്ങ​ൾ​ക്ക് അ​വ​ർ ജീ​വ​ൻ പ​ക​ർ​ന്നു. ഗാ​ന​ഗ​ന്ധ​ർ​വ്വ​ൻ കെ. ​ജെ. യേ​ശു​ദാ​സി​നൊ​പ്പം ജാ​ന​കി​യ​മ്മ ആ​ല​പി​ച്ച ഗാ​ന​ങ്ങ​ൾ മ​ല​യാ​ള ച​ല​ച്ചി​ത്ര സം​ഗീ​ത​ത്തി​ന്‍റെ സു​വ​ർ​ണ​കാ​ല​ത്തെ​യാ​ണ് ഇ​ന്നും ഓ​ർ​മ്മി​പ്പി​ക്കു​ന്ന​ത്. കു​ട്ടി​ക്കാ​ല​ത്തി​ന്‍റെ കു​സൃ​തി നി​റ​ഞ്ഞ പാ​ട്ടു​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​രു​ടെ പ്ര​ണ​യ​വും അ​മ്മ​മാ​രു​ടെ താ​രാ​ട്ടു​പാ​ട്ടു​ക​ളും വ​രെ ആ ​നാ​ദ​ത്തി​ൽ മ​ല​യാ​ളി നെ​ഞ്ചി​ലേ​റ്റി.

മി​ക​ച്ച പി​ന്ന​ണി ഗാ​യി​ക​യ്ക്കു​ള്ള ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​രം നാ​ല് ത​വ​ണ​യാ​ണ് ഈ ​ഗാ​യി​ക​യെ തേ​ടി​യെ​ത്തി​യ​ത്. ഇ​തി​ൽ മ​ല​യാ​ള ചി​ത്രം 'ഒ​പ്പോ​ൾ' എ​ന്ന സി​നി​മ​യി​ലെ ഗാ​നാ​ലാ​പ​ന​വും ഉ​ൾ​പ്പെ​ടു​ന്നു. ഇ​തി​നു​പു​റ​മേ പ​തി​നാ​ല് ത​വ​ണ കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡും അ​വ​ർ സ്വ​ന്ത​മാ​ക്കി. പു​ര​സ്കാ​ര​ങ്ങ​ളേ​ക്കാ​ൾ ജ​ന​ങ്ങ​ളു​ടെ സ്നേ​ഹ​ത്തി​ന് വി​ല​ക​ൽ​പ്പി​ച്ച ജാ​ന​കി​യ​മ്മ, ദ​ക്ഷി​ണേ​ന്ത്യ​ൻ ക​ലാ​കാ​ര​ന്മാ​രോ​ടു​ള്ള അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് രാ​ജ്യം ന​ൽ​കി​യ പ​ത്മ​ഭൂ​ഷ​ൺ ബ​ഹു​മ​തി നി​ര​സി​ച്ചു​കൊ​ണ്ട് ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​ക​യു​ണ്ടാ​യി. 

ത​ന്‍റെ ശ​ബ്ദ​ത്തി​ന്‍റെ മാ​ധു​ര്യം ഒ​ട്ടും ചോ​ർ​ന്നു​പോ​കാ​ത്ത കാ​ല​ത്തു​ത​ന്നെ, ക​രി​യ​റി​ന്‍റെ ഉ​ച്ച​സ്ഥാ​യി​യി​ൽ നി​ൽ​ക്കു​മ്പോ​ൾ സം​ഗീ​ത​ത്തോ​ട് വി​ട​പ​റ​യാ​ൻ കാ​ണി​ച്ച ആ​ർ​ജ്ജ​വ​വും അ​വ​രെ വേ​റി​ട്ടു​നി​ർ​ത്തു​ന്നു. ഒ​രു താ​രാ​ട്ടി​ന്‍റെ സു​ഖ​മു​ള്ള, പ്ര​ണ​യ​ത്തി​ന്‍റെ ആ​ർ​ദ്ര​ത​യു​ള്ള ആ ​മ​നോ​ഹ​ര ശ​ബ്ദം വ​രും​ത​ല​മു​റ​ക​ൾ​ക്കും സം​ഗീ​ത​ത്തി​ന്‍റെ അ​ന​ശ്വ​ര​മാ​യ വ​സ​ന്ത​മാ​യി നി​ല​നി​ൽ​ക്കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

 

Tags : s janaki s janaki news s janaki passes away s janaki tribute s janaki songs janaki amma news legendary singer s janaki 

Recent News

Corehub Up