x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ധ്യാ​ൻ ശ്രീ​നി​വാ​സ​ൻ നാ​യ​ക​നാ​കു​ന്ന തേ​വ​ർ; ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി


Published: May 18, 2026 02:21 PM IST | Updated: May 18, 2026 02:21 PM IST

ഒ​രു പ്ര​തി​മ​യെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി പൂ​ർ​ണ​മാ​യും ഫാ​ന്‍റ​സി ഹ്യൂ​മ​ർ, ത്രി​ല്ല​ർ ജോ​ണ​റി​ൽ ന​വാ​ഗ​ത​നാ​യ നി​ജി​ഷ് സ​ഹ​ദേ​വ​ൻ തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന തേ​വ​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൊ​ള്ളാ​ച്ചി, കോ​യ​മ്പ​ത്തൂ​ർ ഭാ​ഗ​ങ്ങ​ളി​ലാ​യി പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്നു.

ഹൊ​റൈ​സ​ൺ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ മൊ​ട്ട​മ്മ​ൽ രാ​ജ​ൻ ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്നു.

കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥ ന​ട​ക്കു​ന്ന​ത്. ഈ ​നാ​ട്ടി​ലേ​ക്ക് വ്യ​ത്യ​സ്ഥ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും വ്യ​ത്യ​സ്ഥ സാ​ഹ​ച​ര്യ​ങ്ങ​ളി​ലു​മാ​യി മൂ​ന്നു ചെ​റു​പ്പ​ക്കാ​ർ എ​ത്തു​ന്നു.

ഇ​വി​ടു​ത്തെ ഇ​വ​രു​ടെ ക​ണ്ടു​മു​ട്ട​ൽ ആ​ത്‌​മ​ബ​ന്ധ​ങ്ങ​ളി​ലേ​ക്കും ന​യി​ക്ക​പ്പെ​ട്ടു. ഏ​തൊ​രു ചെ​റു​പ്പ​ക്കാ​ര​ന്‍റെ മു​ന്നി​ലു​മു​ള്ള ജീ​വി​ത പ്ര​തി​സ​ന്ധി​ക​ൾ ഇ​വ​ർ​ക്കു​മു​ണ്ടാ​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്നാ​ട്ടി​ൽ ആ​രും ബ​ഹു​മാ​നി​ക്കു​ന്ന നാ​ഗ മു​ത്തു സെ​ൽ​വ​വു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ അ​വ​സ​ര​മു​ണ്ടാ​കു​ന്ന​ത്.

അ​ദ്ദേ​ഹം ഇ​വ​ർ​ക്കു മു​ന്നി​ൽ ഒ​രു​ദ്യ​മം ഏ​ൽ​പ്പി​ക്കു​ന്നു. അ​വ​രു​ടെ ജീ​വി​ത​ത്തി​ൽ സ്വ​പ്നം പോ​ലും കാ​ണാ​ൻ സാ​ധി​ക്കാ​ത്ത വി​ധ​ത്തി​ലു​ള്ള ഒ​രു പ്ര​തി​ഫ​ല​മാ​ണ് തേ​വ​ർ ഇ​വ​ർ​ക്കു ന​ൽ​കി​യ​ത്.

ഒ​രു പ്ര​തി​മ തേ​വ​രു​ടെ അ​ടു​ക്ക​ൽ ഏ​ൽ​പ്പി​ക്ക​ണം. ഈ ​ഉ​ദ്യ​മം അ​വ​ർ ഒ​രു വെ​ല്ലു​വി​ളി പോ​ലെ ഏ​റ്റെ​ടു​ത്തു. അ​തി​നു ശേ​ഷം ഈ ​മൂ​വ​ർ സം​ഘ​ത്തി​ന്‍റെ ജീ​വി​ത​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് പൂ​ർ​ണ​മാ​യും ന​ർ​മ്മ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ധ്യാ​ൻ ശ്രീ​നി​വാ​സ​നും ഷെ​ഹീ​ൻ സി​ദ്ദി​ഖും പു​തു​മു​ഖം ഡോ ​റോ​ഷ​ൻ രാ​ജു​മാ​ണ് ഈ ​ചി​ത്ര​ത്തി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ത​ലൈ​വാ​സി​ൽ വി​ജ​യ്, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, ദേ​വ​ൻ, ഹ​രീ​ഷ് ക​ണാ​ര​ൻ
സു​നി​ൽ സു​ഗ​ത, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, നി​ർ​മ്മ​ൽ പാ​ലാ​ഴി, ശി​വ​ജി ഗു​രു​വാ​യൂ​ർ, ജ​യ​രാ​ജ് വാ​ര്യ​ർ, മൊ​ട്ട രാ​ജേ​ന്ദ്ര​ൻ, മ​ൺ​സൂ​ർ അ​ലി ഖാ​ൻ, വ​യ്യാ പു​രി, ഐ​ശ്യ​ര്യാ പൂ​ജാ റാം,​ഡാ​നി എ​ന്നി​വ​രും പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

സം​ഗീ​തം - ഓ​സേ​പ്പ​ച്ച​ൻ, ഛായാ​ഗ്ര​ഹ​ണം എ​ൽ​ദോ ഐ​സ​ക്ക്, എ​ഡി​റ്റിം​ഗ് - അ​യൂ​ബ് ഖാ​ൻ, ക​ലാ സം​വി​ധാ​നം സ​ജി​ത് മു​ണ്ട​യാ​ട്, പ്രൊ​ജ​ക്റ്റ് ഡി​സൈ​ൻ ഹം​സ ദേ​ശ​മം​ഗ​ലം, മേ​ക്ക​പ്പ് മ​ഹേ​ഷ് ചേ​ർ​ത്ത​ല, കോ​സ്റ്റ്യും ഡി​സൈ​ൻ- സു​കേ​ഷ് താ​നൂ​ർ, സ്‌​ക്രി​പ്റ്റ് അ​സി​സ്റ്റ​ന്‍റ് ബി​നു കു​മാ​ർ, കോ​റി​യോ​ഗ്രാ​ഫി - ശാ​ന്തി കു​മാ​ർ, ആ​ക്ഷ​ൻ -ബ്രു​സ്‌​ലി രാ​ജേ​ഷ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - പ്ര​സാ​ദ് യാ​ദ​വ്. ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ- വി​വേ​ക് കാ​ർ​ത്തി​കേ​യ​ൻ, ഫി​നാ​ൻ​സ് മാ​നേ​ജ​ർ - മു​രു​കേ​ശ​ൻ ക​ൽ​പ്പാ​ത്തി. സ്റ്റി​ൽ​സ്- ഷി​ബി ധി​വ​ദാ​സ്,പ്രൊ​ഡ​ക്‌​ഷ​ൻ മാ​നേ​ജേ​ഴ്സ്-​പ്ര​സാ​ദ് ശ്രീ​കൃ​ഷ്ണ​പു​രം, അ​രു​ൺ കെ., ​പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - ജ​ബ്ബാ​ർ മ​തി​ല​കം. പൊ​ള്ളാ​ച്ചി, കോ​യ​മ്പ​ത്തൂ​ർ, പാ​ല​ക്കാ​ട് ഭാ​ഗ​ങ്ങ​ളി​ലാ​യി ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കും. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Tags : thevar dhayan sreenivasan

Recent News

Corehub Up