x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​വേ​ശം നി​റ​ച്ച് വാ​ഴ 2 ട്രെ​യി​ല​ർ; ചി​ത്രം ഏ​പ്രി​ൽ ര​ണ്ടി​ന്


Published: March 30, 2026 11:12 AM IST | Updated: March 30, 2026 11:12 AM IST

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​ശ​സ്ത​രാ​യ ഹാ​ഷി​ർ, അ​ല​ൻ ബി​ൻ സി​റാ​ജ്, അ​ജി​ൻ ജോ​യ്, വി​നാ​യ​ക് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ സ​വി​ൻ എ​സ്.​എ സം​വി​ധാ​നം ചെ​യ്യു​ന്ന വാ​ഴ 2 ബ​യോ​പി​ക് ഓ​ഫ് ബി​ല്യ​ണ്‍ ബ്രോ​സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി.

സം​വി​ധാ​യ​ക​ൻ വി​പി​ന്‍ ദാ​സ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം ഒ​രു​ക്കു​ന്ന​ത്.

WBTS പ്രൊ​ഡ​ക്ഷ​ൻ​സ്, ഇ​മാ​ജി​ൻ സി​നി​മാ​സ്, സി​ഗ്നേ​ച്ച​ർ സ്റ്റു​ഡി​യോ​സ്, ഐ​ക്ക​ൺ സ്റ്റു​ഡി​യോ​സ്, ഷൈ​ൻ സ്ക്രീ​ൻ​സ് എ​ന്നീ ബാ​ന​റു​ക​ളി​ലാ​യി വി​പി​ൻ ദാ​സ്, ഹാ​രി​സ് ദേ​ശം, സാ​ഹു ഗാ​ര​പാ​ട്ടി, പി.​ബി. അ​നീ​ഷ്, ആ​ദ​ർ​ശ് നാ​രാ​യ​ൺ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് വാ​ഴ II നി​ർ​മ്മി​ക്കു​ന്ന​ത്.

ഏ​പ്രി​ല്‍ ര​ണ്ടി​നാ​ണ് വാ​ഴ II ആ​ഗോ​ള​ത​ല​ത്തി​ല്‍ ചി​ത്രം തി​യേ​റ്റ​റു​ക​ളി​ല്‍ എ​ത്തു​ന്ന​ത്. വാ​ഴ ബ​യോ​പി​ക് ഓ​ഫ് ബി​ല്യ​ണ്‍ ബോ​യ്‌​സ് എ​ന്നാ​യി​രു​ന്നു ആ​ദ്യ ഭാ​ഗ​ത്തി​ന്‍റെ പേ​ര്.

വാ​ഴ​യു​ടെ ആ​ദ്യ​ഭാ​ഗ ചി​ത്ര​ത്തി​ലെ യു​വ താ​ര​ങ്ങ​ൾ​ക്കൊ​പ്പം മ​ല​യാ​ള​ത്തി​ലെ മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ളും സോ​ഷ്യ​ൽ മീ​ഡി​യ വൈ​റ​ൽ താ​ര​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

 

ഒ​രു കൂ​ട്ടം യു​വ​താ​ര​ങ്ങ​ളോ​ടൊ​പ്പം സു​ധീ​ഷ്, വി​ജ​യ് ബാ​ബു, അ​ജു വ​ർ​ഗീ​സ്, അ​രു​ൺ, അ​ൽ​ഫോ​ൻ​സ് പു​ത്ര​ൻ, വി​നോ​ദ് കെ​ടാ​മം​ഗ​ലം, ബി​ജു കു​ട്ട​ൻ, ര​വീ​ന്ദ്ര​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.

10 ഗാ​ന​ങ്ങ​ളും ഒ​ൻ​പ​ത് സം​ഗീ​ത സം​വി​ധാ​യ​ക​രു​മാ​ണ് വാ​ഴ II നു ​വേ​ണ്ടി അ​ണി​നി​ര​ക്കു​ന്ന​ത്. മ​ല​യാ​ളി മ​ങ്കി​സ്, ര​ജ​ത് പ്ര​കാ​ശ് (ഹാ​റ്റ്സ്മി​ത്ത് ), പാ​ർ​വ​തീ​ഷ് പ്ര​ദീ​പ്‌, റ​മീ​സ് ആ​ർ​സി, മു​ത്തു, ആ​ർ​ക്ക​ഡോ, ജ​സി​ർ മു​ഹ​മ്മ​ദ്‌, അ​ശ്വി​ൻ ആ​ര്യ​ൻ & ഇ​ല​ക്ട്രോ​ണി​ക് കി​ല്ലി എ​ന്നി​വ​രാ​ണ് സം​ഗീ​തം ചെ​യ്യു​ന്ന​ത്.

അ​തോ​ടൊ​പ്പം അ​ങ്കി​ത് മേ​നോ​നാ​ണ് മ്യൂ​സി​ക് സൂ​പ്പ​ർ​വി​ഷ​ൻ കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്. വാ​ഴ ഒ​ന്നാം ഭാ​ഗ​ത്തി​ലെ ഗാ​ന​ങ്ങ​ൾ ഇ​പ്പോ​ഴും റീ​ൽ​സു​ക​ളി​ൽ ട്രെ​ൻ​ഡി​ങ് ആ​ണ്. തി​ങ്ക് മ്യൂ​സി​ക്കാ​ണ് വാ​ഴ IIവി​ന്‍റെ ഓ​ഡി​യോ റൈ​റ്സ് സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഛായാ​ഗ്ര​ഹ​ണം- അ​ഖി​ൽ ലൈ​ലാ​സു​ര​ൻ, എ​ഡി​റ്റ​ർ - ക​ണ്ണ​ൻ മോ​ഹ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ - ക​നി​ഷ്ക ഗോ​പി ഷെ​ട്ടി, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - റി​ന്നി ദി​വാ​ക​ർ, ക​ല - ബാ​ബു പി​ള്ള, മേ​ക്ക​പ്പ് - സു​ധി സു​രേ​ന്ദ്ര​ൻ, കോ​സ്റ്റ്യൂം​സ് - അ​ശ്വ​തി ജ​യ​കു​മാ​ർ, സ്റ്റി​ൽ​സ് - ബി​ജി​ത്ത് ധ​ർ​മ്മ​ടം, പ​ര​സ്യ​ക​ല - യെ​ല്ലോ ടൂ​ത്ത്‌​സ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ര​ജി​വ​ൻ അ​ബ്ദു​ൾ ബ​ഷീ​ർ, സൗ​ണ്ട് ഡി​സൈ​ന​ർ - അ​രു​ൺ എ​സ്. മ​ണി, ആ​ക്ഷ​ൻ - ക​ലൈ കിം​ഗ്സ​ൺ, വി​ക്കി ന​ന്ദ​ഗോ​പാ​ൽ, ഡി​ഐ - ജോ​യ്ന​ർ തോ​മ​സ്, ടൈ​റ്റി​ൽ ഡി​സൈ​ൻ - സ​ർ​ക്കാ​സ​നം, സൗ​ണ്ട് ഡി​സൈ​ൻ-​വി​ഷ്ണു സു​ജാ​ത​ൻ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് - അ​നീ​ഷ് ന​ന്തി​പു​ലം, പ്രൊ​മോ​ഷ​ൻ ക​ൺ​സ​ൾ​ട്ട​ന്‍റ്-​വി​പി​ൻ കു​മാ​ർ,വി​ത​ര​ണം-​ഐ​ക്ക​ൺ സി​നി​മാ​സ്,പി ​ആ​ർ ഒ-​എ.​എ​സ്. ദി​നേ​ശ്.

Tags : Vaazha 2 Vipin Das Savin SA Ankit Menon Hashir Alphonse Puthren

Recent News

Corehub Up